ETV Bharat / bharat

'ഇഷ്ടപ്പെടാത്തതിലെല്ലാം ജിഹാദ് കൂട്ടിച്ചേര്‍ക്കുന്നത് പരിഹാസ്യം' ; ഡി.യു പ്രൊഫസർക്കെതിരെ ശശി തരൂർ

ഇഷ്‌ടപ്പെടാത്ത ഏതൊരു പ്രവണതയിലും ജിഹാദ് എന്ന പദം കൂട്ടിച്ചേർക്കുന്നത് എല്ലാ പരിധികളും ലംഘിക്കുന്നതെന്ന് ഡോ. ശശി തരൂർ

മാർക്ക് ജിഹാദ് പരാമർശം  മാർക്ക് ജിഹാദ് പ്രസ്‌താവന  ഡി.യു പ്രൊഫസർക്ക് മറുപടിയുമായി ശശി തരൂർ  ഡൽഹി സർവകലാശാല  ഡൽഹി സർവകലാശാല വാർത്ത  ഡൽഹി സർവകലാശാല പ്രവേശനം  ഡൽഹി സർവകലാശാലയിലെ മലയാളികൾ  ഡൽഹി  DU professor's "mark jihad" remarks  mark jihad comment  mark jihad comment news  Kerala edu board news  Kerala edu board latest news  sashi taroor news
മാർക്ക് ജിഹാദ് പരാമർശം; ഡി.യു പ്രൊഫസർക്ക് മറുപടിയുമായി ശശി തരൂർ
author img

By

Published : Oct 7, 2021, 10:40 PM IST

തിരുവനന്തപുരം : ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് മാർക്ക് ജിഹാദാണെന്ന പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡോ. ശശി തരൂർ എംപി. മലയാളി വിരുദ്ധ നയം അവസാനിപ്പിക്കേണ്ട സമയമായെന്നും ഇഷ്‌ടപ്പെടാത്ത ഏതൊരു പ്രവണതയിലും ജിഹാദ് എന്ന പദം കൂട്ടിച്ചേർക്കുന്നത് എല്ലാ പരിധികളുടെയും ലംഘനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

  • 1/2 The use of "jihad" as a synonym for any trend you don't like is exceeding all limits: now a DU teacher has got attention by absurdly decrying #MarksJihad! https://t.co/26v01lnlZA
    I've always decried the over-reliance on marks as the main criterion for DU admission,but this...

    — Shashi Tharoor (@ShashiTharoor) October 7, 2021 " class="align-text-top noRightClick twitterSection" data=" ">

പാണ്ഡെയുടെ പ്രസ്‌താവന വെറും പരിഹാസ്യം

ഡിയു പ്രവേശനത്തിൽ മാർക്ക് പ്രധാന മാനദണ്ഡമാകുന്നതിനെ താൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ രാകേഷ് കുമാർ പാണ്ഡെയുടെ പ്രസ്‌താവന വെറും പരിഹാസ്യമാണ്. ജിഹാദ് എന്നാൽ തന്നോട് തന്നെയുള്ള പോരാട്ടമാണെങ്കിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഡിയുവില്‍ പ്രവേശനം കിട്ടാനുള്ള പോരാട്ടത്തിലായിരിക്കും താനെന്നും ശശി തരൂർ പ്രതികരിച്ചു.

മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിന് മുന്നോടിയായി ഇന്‍റർവ്യൂ നടത്താം. എന്നാൽ അവരുടെ മാർക്കിനെ മോശപ്പെടുത്തുന്ന പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കുറിച്ചു.

  • 2/2 ...is ridiculous. If "Jihad" means a struggle (with yourself above all), the Kerala students scoring 100% have struggled against the odds to get to DU. Interview them first if you wish before letting them in, but don't demonise their marks! This anti-Kerala bias must end now!

രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പ്രസ്‌താവന

കേരളത്തിൽ വിദ്യാർഥികൾ 100 ശതമാനം മാർക്ക് നേടുന്നത് ആസൂത്രിതമല്ലെന്ന് കരുതാനാകില്ലെന്നും വിഷയത്തിൽ അന്വേഷണത്തിന്‍റെ ആവശ്യകതയുണ്ടെന്നുമായിരുന്നു പാണ്ഡെയുടെ പരാമർശം.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഭാഷാഗ്രാഹ്യമില്ലെന്നും പ്ലസ്‌ വൺ ക്ലാസിൽ ഇവർക്ക് 100 ശതമാനം മാർക്ക് ഇല്ലെന്നും ഈ സാഹചര്യത്തിൽ മാർക്ക് ജിഹാദ് എന്ന് ഇതിനെ വിളിക്കേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു.

മാർക്ക് ഷീറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് കേരള ബോർഡിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികളുടെ പ്രവേശനം ഡൽഹി സർവകലാശാല നിർത്തിവച്ചിരുന്നു. എന്നാൽ അധികൃതർ സംസ്ഥാനവുമായി ബന്ധപ്പെടുകയും ആശയക്കുഴപ്പം പരിഹരിക്കുകയും ചെയ്‌തിട്ടുണ്ട്.

ALSO READ: ലഹരിപ്പാര്‍ട്ടി : എന്‍സിബിയുടെ ആവശ്യം തള്ളി,ആര്യന്‍ ഖാന്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.