ETV Bharat / bharat

സ്‌ഫോടനക്കേസിലെ പ്രതി ജയില്‍ ഉദ്യോഗസ്ഥരെ കടിച്ച് പരിക്കേൽപ്പിച്ചു

കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ജയിൽ അധികൃതർ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്

Terrorist Tausif Pathan attacked security guard  Tausif Pathan bites two security guards Gaya jail  അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി തൗഫിക് പത്താൻ  സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി തൗഫിക് പത്താൻ  ജയിൽ അധികൃതരെ ആക്രമിച്ച് അഹമ്മദാബാദ് സ്‌ഫോടക്കേസിലെ പ്രതി
ജയിലിൽ അക്രമാസക്തനായി അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതി തൗഫിക് പത്താൻ; ഉദ്യോഗസ്ഥരെ കടിച്ച് പരിക്കേൽപ്പിച്ചു
author img

By

Published : May 14, 2022, 8:03 PM IST

ഗയ(ബിഹാർ): അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഗയ സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതികളിൽ ഒരാളായ തൗസിഫ് പത്താൻ സുരക്ഷ ജീവനക്കാരെ ആക്രമിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ ഇടക്കിടെ അക്രമാസക്തനാകുന്നുണ്ട്. ജയിലിൽ നിന്ന് രക്ഷപ്പെടാനായാണ് ഇയാൾ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നാണ് ജയിൽ അധികൃതരുടെ അനുമാനം.

അതേസമയം ജയിലിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും കൃത്യസമയത്തുള്ള ഇടപെടലിനാൽ ആക്രമത്തിനിരയായ പൊലീസുകാർക്ക് വലിയ പരിക്ക് ഏറ്റില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ജയിൽ അധികൃതർ ഇയാളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

എന്നാൽ സംഭവത്തിൽ ജയിൽ അധികൃതർ ഇതുവരെ പരാതി നൽകിയിട്ടില്ല. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18നാണ് തൗസിഫ് പത്താൻ ഉൾപ്പെടെ 37 പ്രതികളെ അഹമ്മദാബാദ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.