കാർഗിൽ : ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിന്‍റെ പ്രധാന കാരണങ്ങൾ തീവ്രവാദവും സാമൂഹിക സാമ്പത്തിക വികസനത്തിന്‍റെ അഭാവവുമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നിർമിച്ച 63 ഇൻഫ്രാ പ്രോജക്ടുകളുടെ ഉദ്ഘാടനത്തിനായി ലഡാക്കിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയതാണ് രാജ്‌നാഥ് സിംഗ്.
also read:ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപുള്ളിയെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്‌തു
രാജ്യത്തെ പല മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന് വളരെ വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം ഈ മേഖലയിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കൂടാതെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണിവരെ ലേയിൽ പ്രാദേശിക ഭരണകൂടം സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി പങ്കെടുക്കും. തുടർന്ന് ഏഴ് മണിക്ക് ലേയിൽ സൈനികരുമായി സംവദിക്കും.