ETV Bharat / bharat

കര്‍ഷക സമരം : ഒരു വര്‍ഷത്തിലേറെ അന്തിയുറങ്ങിയ കൂടാരം സ്മൃതി കേന്ദ്രമാക്കും - കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം

Farmer's Protest | ഒരു വര്‍ഷത്തിലേറെ സിംഗു അതിർത്തിയില്‍ അന്തിയുറങ്ങിയ കൂടാരം, പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ സ്‌മാരകമായി മാറ്റിസ്ഥാപിക്കുമെന്ന് കര്‍ഷകര്‍

Farmers plan protest monuments in villages  Taking down tents to rebuild  as memorial of protest martyrs  singhu border  farmers protest  കര്‍ഷക സമര കൂടാരം പുനര്‍നിര്‍മിക്കുമെന്ന്‌ കര്‍ഷകര്‍  കര്‍ഷക സമര രക്തസാക്ഷികളുടെ സ്‌മാരകം  സിംഗു അതിർത്തി
Farmesr Protest: ഒരു വര്‍ഷത്തിലേറെ അന്തിയുറങ്ങിയ കൂടാരം; കര്‍ഷക സമര രക്തസാക്ഷികളുടെ സ്‌മരണയ്‌ക്കായി പുനര്‍നിര്‍മിക്കുമെന്ന്‌ കര്‍ഷകര്‍
author img

By

Published : Dec 10, 2021, 8:28 PM IST

ന്യൂഡല്‍ഹി : ഗുരീന്ദർ സിങ്ങിനും ബുട്ട സിങ്‌ ഷാദിപൂരിനും സഹ ഗ്രാമീണർക്കും ഒരു വർഷത്തിലേറെയായി സിംഗു അതിർത്തിയിലെ 2,400 ചതുരശ്ര അടി കൂടാരമായിരുന്നു വീട്‌. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ്‌ ഇവര്‍ ഇവിടെ എത്തിയത്. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്‌ച രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കൂടാരം അഴിച്ചെങ്കിലും സമരത്തിന്‍റെ ഓർമയ്‌ക്കായി പഞ്ചാബ് ഭട്ടിൻഡയിലെ ഗ്രാമത്തിൽ മറ്റൊന്ന് നിര്‍മിക്കുമെന്ന് ഇവര്‍ പറയുന്നു.

Singhu Border : സർക്കാർ കാർഷിക നിയമങ്ങൾ റദ്ദാക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്‌തതിനെ തുടർന്ന് ശനിയാഴ്‌ച കർഷകർ ഡൽഹി അതിർത്തിയിലെ തങ്ങളുടെ പ്രതിഷേധ സ്ഥലങ്ങൾ വിടാൻ ഒരുങ്ങുമ്പോൾ, പിന്നിട്ട കഠിനമായ പോരാട്ടത്തിന്‍റെ ആവേശത്തില്‍ തന്നെയാണ്‌ ഇവര്‍. ഗുരീന്ദർ സിങ്ങും, ബുട്ട സിങ്‌ ഷാദിപൂരും തങ്ങളുടെ ഗ്രാമത്തിലെ 500 പേരുമായി കഴിഞ്ഞ വർഷം നവംബർ 26 ന് സിംഗു അതിർത്തിയിൽ എത്തിയപ്പോൾ വെറും നിലത്തായിരുന്നു ഉറങ്ങിയത്‌. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും ചേർന്ന് 2,400 ചതുരശ്ര അടിയിൽ മൂന്ന് മുറികളും ഒരു കുളിമുറിയും മീറ്റിംഗ് ഏരിയയും ഉള്ള ഒരു താത്കാലിക കൂടാരം നിർമിച്ചു.

Also Read: 'പിണറായി ഭരണത്തിൽ ആർക്കും ദേശവിരുദ്ധത പറയാമെന്ന സ്ഥിതി'; ബിപിന്‍ റാവത്തിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

പാർട്ടീഷനുകൾക്ക് മുളയും മേൽക്കൂരയ്ക്ക് ടിൻഷെഡുമാണ്‌ ഉപയോഗിച്ചത്‌. എല്ലാ ദിവസവും രാത്രി മീറ്റിങ്‌ ഏരിയയിലും മൂന്ന് മുറികളിലുമായി 70-80 ആളുകൾ ഉറങ്ങും. തുടർന്ന് ടെലിവിഷൻ, കൂളർ, ഗ്യാസ് സ്‌റ്റൗ, ഒരു ചെറിയ ഫ്രിഡ്‌ജ്‌ തുടങ്ങി ഒരു വീട്ടില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ ഈ വീട്ടിൽ താമസിക്കാൻ ആവശ്യമായതെല്ലാം അവര്‍ സജ്ജീകരിച്ചു. ഈ കൂടാരമാണ്‌ ഗ്രാമത്തിലേക്ക് മാറ്റി പുനർനിർമിക്കാൻ ഇരുവരും പദ്ധതിയിടുന്നത്‌. കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ സ്‌മാരകമായും ഈ കൂടാരം പ്രവർത്തിക്കുമെന്ന് ബുട്ട സിംഗ് ഷാദിപൂർ പറഞ്ഞു.

'ഇവിടെ ചിലവഴിച്ച സമയം ഓർമിപ്പിക്കുന്നതിനായി ഞങ്ങളുടെ ചില ചിത്രങ്ങളും അതിൽ സൂക്ഷിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.