ETV Bharat / bharat

ആന്ധ്രപ്രദേശിൽ വാടകക്കാരൻ വീട്ടുടമസ്ഥനെ തലയ്ക്കടിച്ചു കൊന്നു

വാടക കുടിശ്ശികയെച്ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന് വാടകക്കാരൻ വീട്ടുടമസ്ഥന്‍റെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. പ്രതിയായ അഡപ്പ ചിന്നക്കോണ്ടയ്യ പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ പൊലീസ് കേസ് ഫയൽ ചെയ്‌തു.

ആന്ധ്രാപ്രദേശ്  West Godavari  പശ്ചിമ ഗോദാവരി  andrapradhesh  murder  കൊലപാതകം
Tenant kills House owner over altercation on rent dues at West Godavari district
author img

By

Published : Mar 2, 2021, 2:01 PM IST

അമരാവതി: ആന്ധ്രപ്രദേശിൽ വാടകക്കാരൻ വീട്ടുടമസ്ഥനെ തലയ്ക്കടിച്ചു കൊന്നു.അഡപ്പ ചിന്നക്കൊണ്ടയ്യ എന്ന വ്യക്തിയാണ് ഉടമസ്ഥനായ വംഗ പ്രസാദിന്‍റെ തലയ്ക്കടിച്ച് കൊന്നത്. പശ്ചിമ ഗോദാവരിയിലെ പാലക്കോളുവിലെ മുചർലവരിവേദിയിലാണ് സംഭവം. വാടക കുടിശ്ശികയെച്ചൊല്ലിയുള്ള വാക്കേറ്റത്തിന്‍റെ ഫലമായാണ് കൊലപാതകം.

വംഗ പ്രസാദിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒരു വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു അഡപ്പ ചിന്നക്കൊണ്ടയ്യ. രണ്ട് മാസമായി ചിന്നക്കോണ്ടയ്യ വാടക നൽകിയിരുന്നില്ല. നൽകേണ്ട വാടകയെക്കുറിച്ച് വംഗ പ്രസാദ് ചിന്നക്കോണ്ടയ്യയോട് ചോദിച്ചു. ഈ വിഷയത്തിൽ തിങ്കളാഴ്‌ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. തുടർന്ന് ചിന്നക്കോണ്ടയ്യ കല്ലുകൊണ്ട് പ്രസാദിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദ് രക്തസ്രാവത്തെ തുടർന്ന് തൽക്ഷണം മരിച്ചു. സംഭവശേഷം പ്രതിയായ ചിന്നക്കോണ്ടയ്യ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് ഫയൽ ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.