ന്യൂഡൽഹി : പള്ളിയില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. നവംബർ 9ന് ഡൽഹിയിലെ മൗജ്‌പൂർ മേഖലയിലെ ഒരു മുസ്‌ലിം പള്ളിയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് അർമാൻ എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസി സെക്ഷൻ 354 പ്രകാരവും ജാഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പള്ളിയിൽ അധ്യാപനം തുടങ്ങിയത്. ബുധനാഴ്‌ച ക്ലാസ് കഴിഞ്ഞ് പള്ളി സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി.
ഒറ്റയ്ക്കായ സമയത്ത് അർമാൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.