മംഗലാപുരം (കർണാടക): മംഗലാപുരത്ത് ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാനമെന്ന് അവകാശപ്പെടുന്ന നിർമിതി കണ്ടെത്തി. ഗഞ്ചിമാതയ്ക്ക് സമീപമുള്ള മലാലിയിലെ അസ്സയ്യിദ് അബ്‌ദുല്ലാഹിൽ മദനി ദർഗയിലാണ് സംഭവം. നവീകരണ ആവശ്യങ്ങൾക്കായി ദർഗ പൊളിച്ചപ്പോൾ ക്ഷേത്രത്തിന്‍റെ ഘടനയെന്ന് അവകാശപ്പെടുന്ന കലശം, തൂണുകൾ എന്നിവ കണ്ടെത്തുകയായിരുന്നു.
![Temple like structure found during renovation of a dargah in Mangaluru Asayyid Abdullahil Madani Dargah Mangaluru അസ്സയ്യിദ് അബ്‌ദുല്ലാഹിൽ മദനി ദർഗ മംഗലാപുരം ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാന നിർമിതി](https://etvbharatimages.akamaized.net/etvbharat/prod-images/kn-mng-02-masjid-visual-7202146_21042022193632_2104f_1650549992_1104_2104newsroom_1650556856_839.jpg)
പതിറ്റാണ്ടുകളായി ഇവിടെയുള്ള ദർഗയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചത്. സംഭവത്തെ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ തഹസിൽദാർ നിർദേശം നൽകി. സുരക്ഷ ക്രമീകരണങ്ങൾക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.
![Temple like structure found during renovation of a dargah in Mangaluru Asayyid Abdullahil Madani Dargah Mangaluru അസ്സയ്യിദ് അബ്‌ദുല്ലാഹിൽ മദനി ദർഗ മംഗലാപുരം ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാന നിർമിതി](https://etvbharatimages.akamaized.net/etvbharat/prod-images/kn-mng-02-masjid-visual-7202146_21042022193632_2104f_1650549992_305_2104newsroom_1650556856_358.jpg)
ദർഗ ഭരണസമിതിയുമായും ഹിന്ദുമത വിശ്വാസികളുമായും സംസാരിച്ച തഹസിൽദാർ രേഖകൾ പരിശോധിച്ച ശേഷം സംഭവത്തിൽ തീരുമാനമെടുക്കുമെന്ന് ഇരു കൂട്ടർക്കും ഉറപ്പ് നൽകി. വളരെ സൗഹാർദ അന്തരീക്ഷത്തിൽ കഴിയുന്ന പ്രദേശത്തെ ഹിന്ദു-മുസ്‌ലിം സമൂഹം സംഭവത്തിന്‍റെ ആധികാരികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
![Temple like structure found during renovation of a dargah in Mangaluru Asayyid Abdullahil Madani Dargah Mangaluru അസ്സയ്യിദ് അബ്‌ദുല്ലാഹിൽ മദനി ദർഗ മംഗലാപുരം ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാന നിർമിതി](https://etvbharatimages.akamaized.net/etvbharat/prod-images/kn-mng-02-masjid-visual-7202146_21042022193632_2104f_1650549992_977_2104newsroom_1650556856_815.jpg)
പഴയ ഭൂരേഖകളും ഉടമസ്ഥാവകാശവും ജില്ല ഭരണകൂടം പരിശോധിക്കും. വഖഫ്, മുസറായി വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷം അവകാശവാദങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും. അതുവരെ ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ദക്ഷിണ കന്നഡ ജില്ല കലക്‌ടർ ഡോ.കെ.വി രാജേന്ദ്രൻ പറഞ്ഞു.
![Temple like structure found during renovation of a dargah in Mangaluru Asayyid Abdullahil Madani Dargah Mangaluru അസ്സയ്യിദ് അബ്‌ദുല്ലാഹിൽ മദനി ദർഗ മംഗലാപുരം ദർഗയുടെ നവീകരണത്തിനിടെ ക്ഷേത്രസമാന നിർമിതി](https://etvbharatimages.akamaized.net/etvbharat/prod-images/kn-mng-02-masjid-visual-7202146_21042022193632_2104f_1650549992_545_2104newsroom_1650556856_763.jpg)