ETV Bharat / bharat

ലൈംഗികച്ചുവയോടെ ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങളും ; 'ബുള്ളി ഭായിക്ക് പിന്നാലെ' ടെലഗ്രാം ചാനല്‍

ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങൾ ലൈംഗികച്ചുവയോടെ പ്രചരിപ്പിക്കുകയും വിദ്വേഷ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത ചാനല്‍ ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രാലയം

Bulli bai app  telegram channel  Telegram Channel targeting Hindu women blocked  ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് ടെലഗ്രാം ചാനൽ  ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ടെലിഗ്രാം ചാനൽ ബ്ലോക്ക് ചെയ്തു
ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു; 'ബുള്ളി ഭായ്ക്ക് പിന്നാലെ' ടെലഗ്രാം ചാനൽ, ബ്ലോക്ക് ചെയ്തെന്ന് ഐടി മന്ത്രി
author img

By

Published : Jan 5, 2022, 2:02 PM IST

ന്യൂഡൽഹി : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ലൈംഗികച്ചുവയോടെ പ്രചരിപ്പിച്ച വിവാദ 'ബുള്ളി ഭായ്' ആപ്പിന് പിന്നാലെ, ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ടെലഗ്രാം ചാനൽ. സർക്കാർ ഇടപെട്ട് ചാനൽ ബ്ലോക്ക് ചെയ്തതായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

  • Channel blocked. Government of India coordinating with police authorities of states for action. https://t.co/kCB6Ys8TI2

    — Ashwini Vaishnaw (@AshwiniVaishnaw) January 5, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ:എന്താണ് 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം

ഹിന്ദു സ്ത്രീകളുടെ ചിത്രങ്ങൾ ലൈംഗികച്ചുവയോടെ പ്രചരിപ്പിക്കുകയും വിദ്വേഷ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത ചാനലാണ് ബ്ലോക്ക് ചെയ്തതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

ചാനലിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് ഇതുവരെയും വിവരങ്ങൾ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളിലെ പൊലീസ് അധികാരികളെ ഏകോപിപ്പിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഐടി മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ബുള്ളി ഭായ് ആപ്പ് വിവാദത്തിൽ വലതുപക്ഷ സംഘടനകൾക്കും കേന്ദ്ര സർക്കാരിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനം ഉയരുന്നതിനിടെയാണ് സമാന സംഭവത്തിലെ നടപടി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.