ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി നേതാവിനെ അജ്ഞാതർ വെട്ടികൊലപെടുത്തി. ജംഗാവോൺ മുനിസിപ്പാലിറ്റി മുൻ കൗൺസിലർ പുലി സ്വാമി (53)യാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ്-വാറങ്കൽ ഹൈവേയിലെ ജംഗാവോണിലെ സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്കൂളിന് സമീപം പ്രഭാത സവാരിക്കിടെയാണ് സംഭവം നടന്നത്.
മഴു പ്രയോഗിച്ചാണ് ആക്രമണം നടത്തിയത്. രണ്ടു പേരാണ് ആക്രമിച്ചതെന്ന് ദൃസാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഭൂമി തർക്കത്തെച്ചൊല്ലിയുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഭൂമി തർക്ക കേസിൽ പുലി സ്വാമിക്ക് അനുകൂലമായി പ്രാദേശിക കോടതി അടുത്തിടെ വിധി പ്രസ്താവിച്ചിരുന്നു.
ആക്രമികളെത്തിയതെന്ന് കരുത്തുന്ന വാഹനം മൃതദേഹത്തിന് പക്കൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും വാഹന ഉടമയെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചതായും അസിസ്‌റ്റന്‍റ് പൊലീസ് കമ്മിഷണർ വിനോദ് കുമാർ പറഞ്ഞു.