ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,646 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4.35 ലക്ഷം കടന്നു. 53 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണം 2,261ആയി. സംസ്ഥാനത്തെ മുഴുവൻ വീണ്ടെടുക്കൽ നിരക്ക് 3,55,618 ആണ്. 77,727 സജീവ കേസുകളും റിപ്പോർട്ട് ചെയ്‌തു. 77000ത്തിലധികം സാമ്പിളുകളാണ് വ്യാഴാഴ്‌ച മാത്രം പരിശോധിച്ചത്. ആകെ 1.29 കോടിയിലധികം സാമ്പിളുകൾ ഇതിനോടകം പരിശോധിച്ചു.
Also Read: തെലങ്കാന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർ
സംസ്ഥാനത്ത് മരണനിരക്ക് 0.51 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് 1.1 ശതമാനമായിരുന്നു. കൂടാതെ രോഗമുക്തി നിരക്ക് 81.63 ശതമാനമാണ്.
സംസ്ഥാനത്ത് 252 സജീവ മൈക്രോ കണ്ടെയ്‌നർ സോണുകളാണുള്ളത്. കൂടാതെ 40 ലക്ഷത്തിലധികം ആളുകൾ അവരുടെ ആദ്യത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഏപ്രിൽ 29ന് 5.96 ലക്ഷത്തിലധികം പേർ രണ്ടാമത്തെ വാക്‌സിനും സ്വീകരിച്ചു.