എറണാകുളം: തുഷാർ വെള്ളാപ്പള്ളി ആരോപണ വിധേയനായ, ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ അന്വേഷണം കൊച്ചിയിലേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി. ഇതേ കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമിയെ തേടിയാണ് തെലങ്കാന പൊലീസ് എറണാകുളത്ത് എത്തിയത്.
സ്വാമി ഒളിവിലാണെങ്കിലും ഇയാളുമായി ബന്ധമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. നൽഗൊണ്ട എസ് പി രമ രാജേശ്വരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. കൊച്ചി പൊലീസുമായി സഹകരിച്ചാണ് തെലങ്കാന പൊലീസ് ടിആർഎസ് എംഎൽഎ മാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ഇവിടെ അന്വേഷണം നടത്തുക.