ETV Bharat / bharat

സോണിയ തെലങ്കാനയിൽ മത്സരിക്കണം: പ്രമേയം പാസാക്കി ടിപിസിസി - സോണിയ ഗാന്ധി

Telangana PCC Meeting: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് പിസിസി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ഇന്നലെ ചേർന്ന പിസിസി യോഗത്തിലാണ് തീരുമാനം.

Lok Sabha election  Telangana PCC meeting  സോണിയ ഗാന്ധി  കോൺഗ്രസ്
Telangana PCC meeting held yesterday passed resolution to contest Sonia Gandhi in Lok Sabha election
author img

By ETV Bharat Kerala Team

Published : Jan 4, 2024, 1:19 PM IST

ഹൈദരാബാദ് : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് പിസിസി യോഗം (Telangana PCC meeting passed resolution to contest Sonia Gandhi in Lok Sabha election). സംസ്ഥാന മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ രേവന്ത് റെഡ്ഡി (Revanth Reddy)യുടെ നേതൃത്വത്തിൽ ഇന്നലെ (ജനുവരി 3) ഇന്ദിര ഭവനിൽ പിസിസി യോഗം ചേർന്നിരുന്നു. സോണിയ ഗാന്ധി (Sonia Gandhi)യെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പിസിസി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.

രേവന്ത് റെഡ്ഡിയും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർകയും സംസ്ഥാനത്തിന്‍റെ എഐസിസി ചുമതലയുള്ള ദീപാദാസ് മുൻഷിയെ ആദരിച്ചു. യോഗത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിന് സംഭാവന നൽകിയ തെലങ്കാനയിലെ ജനങ്ങൾക്കും എഐസിസി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും നന്ദി അറിയിച്ചുകൊണ്ട് മറ്റൊരു പ്രമേയവും പാസാക്കി. കൂടാതെ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച എഐസിസിയുടെ മുൻ ചുമതലയുണ്ടായിരുന്ന മണിക്റാവു താക്കറെയെ പ്രശംസിച്ചും പ്രമേയം പാസാക്കി.

പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, നൽകിയ ആറ് വാഗ്‌ദാനങ്ങൾ നടപ്പാക്കൽ, നാമനിർദേശം ചെയ്യപ്പെട്ട തസ്‌തികകൾ നികത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്. യോഗത്തിൽ (Telangana PCC meeting) എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ടു. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് ഭട്ടി വിക്രമാർക പാർട്ടി പ്രതിനിധികളോട് അഭ്യർഥിച്ചു.

മുൻ സർക്കാർ സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് വലിച്ചിടുകയാണ് ചെയ്‌തത്. ഒരേ സമയം സംസ്ഥാനത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാനും പാർട്ടിക്കാവണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് (Congress) പാർട്ടിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്‌തവർക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Lok Sabha election 2024) കോൺഗ്രസ് നേതാക്കൾ കൂടുതൽ ശക്തമായി പ്രവർത്തിക്കണമെന്ന് ദീപാദാസ് മുൻഷി പറഞ്ഞു. ഹൈദരാബാദിലെ കള്ളവോട്ടുകളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും പാർട്ടിയും സർക്കാറും സഹകരിച്ച് പ്രവർത്തിച്ചാൽ ഫലം കാണുമെന്നും ദീപാദാസ് പറഞ്ഞു. പാർട്ടിക്ക് പ്രവർത്തിച്ചവരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുമെന്ന് മന്ത്രി ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.

കുറച്ച് മാസങ്ങൾ കഠിനാധ്വാനം ചെയ്‌താൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മികച്ച ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്‌ത്രീകൾക്ക് സൗജന്യ ബസ് സൗകര്യം നൽകുന്ന മഹാലക്ഷ്‌മി പദ്ധതി വിജയകരമാണെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു. ബിആർഎസ് ഇതിന് എതിരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിമാരായ ശ്രീധർ ബാബു, ദാമോദർ രാജനരസിംഹ, കൊണ്ടാ സുരേഖ, സീതക്ക, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, ജുപള്ളി കൃഷ്‌ണറാവു, സിഡബ്ല്യുസി അംഗം വംശിചന്ദ് റെഡ്ഡി, എംഎൽഎമാരായ വംശികൃഷ്‌ണ, ആദി ശ്രീനിവാസ്, കുംഭം അനിൽകുമാർ റെഡ്ഡി, പിസിസി എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് മഹേഷ് കുമാർ ഗൗഡ്, നേതാക്കളായ അസറുദ്ദീൻ, അഞ്ജൻകുമാർ, യാസ്‌കി, സമ്പത്ത്കുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ഗ്രാമങ്ങളിൽ ഇന്ദിരാമ്മ കമ്മിറ്റികൾ രൂപീകരിച്ച്, കമ്മിറ്റി വഴി ജനങ്ങളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ നിക്ഷേപങ്ങൾക്കായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രി ശ്രീധർ ബാബുവും ജനുവരി 14ന് ദാവോസ് യോഗത്തിൽ പങ്കെടുക്കും. ശേഷം പാർലമെന്‍റ് മണ്ഡലങ്ങളുടെ അവലോകന യോഗവും ഉണ്ടാകും.

Also read: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; സോണിയ ഗാന്ധി പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.