ETV Bharat / bharat

ലക്ഷങ്ങള്‍ മുടക്കി നാട്ടിലെത്തി, അതും വോട്ട് ചെയ്യാന്‍ ; ബൂത്തിലെത്തിയപ്പോള്‍ ലിസ്റ്റില്‍ പേരില്ല, പണം പോയത് മിച്ചം

Telangana native did not get a chance to vote after spending 2.50 lakhs : ന്യൂസിലന്‍ഡില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയയാള്‍ക്ക് നിരാശ. വോട്ടര്‍ പട്ടികയില്‍ പേരില്ല.

what is right to vote  Telangana native flew from New Zealand to vote  Telangana elections 2023  voting interested stories  Telangana native did not get a chance to vote  NOTA in election  വോട്ടെടുപ്പ് എങ്ങനെ  വോട്ടര്‍ ലിസ്റ്റില്‍ പേരില്ലെങ്കില്‍ എന്ത് ചെയ്യണം  തെലങ്കാന തെരഞ്ഞെടുപ്പ് 2023  ഇന്ത്യയിലെ വോട്ടിങ് പ്രായം  ഇന്ത്യിലെ വോട്ടിങ് സമ്പ്രദായം  തെരഞ്ഞെടുപ്പും ജനാധിപത്യവും  സമ്മതിദാന അവകാശം  വോട്ടവകാശം
Telangana native did not get a chance to vote after spending 2.50 lakhs
author img

By ETV Bharat Kerala Team

Published : Dec 1, 2023, 7:46 PM IST

ജന്നാരം (തെലങ്കാന) : ഒരു പൗരന്‍റെ കടമകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമ്മതിദാന അവകാശം (what is right to vote). തന്‍റെ രാജ്യമോ സംസ്ഥാനമോ തദ്ദേശസ്ഥാപനമോ ആരാല്‍ ഭരിക്കപ്പെടണം എന്ന് തീരുമാനിക്കാനുള്ള, അല്ലെങ്കില്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കാനുള്ള ഓരോ പൗരന്‍റേയും അവകാശമാണത്. ജനാധിപത്യത്തിന്‍റെ കാതല്‍ എന്നുതന്നെ പറയാം വോട്ടവകാശത്തെ. ഇന്ത്യയില്‍ 18 വയസുതികഞ്ഞ എല്ലാവര്‍ക്കും ഈ അവകാശം ഭരണഘടന വാഗ്‌ദാനം ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തികളില്‍ തൃപ്‌തരല്ലെങ്കില്‍ പോലും നാം വോട്ടവകാശം ഉപയോഗപ്പെടുത്താതിരിക്കരുത് എന്ന് പഠിപ്പിക്കുന്നതാണ് നമ്മുടെ സംഹിത. അതിനായി നോട്ട സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ മത്സരാര്‍ഥികളില്‍ തൃപ്‌തരല്ല, അതിനാല്‍ നണ്‍ ഓഫ് ദി എബൗ, ആര്‍ക്കും വോട്ട് ചെയ്യുന്നില്ല (None of the above -NOTA in election) എന്നതും അടയാളപ്പെടുത്താം. അത്ര പ്രാധാന്യത്തോടെയാണ് വോട്ടവകാശത്തെ നാം സമീപിക്കേണ്ടത്.

നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് വിദേശങ്ങളില്‍ ഉള്ള നിരവധി പേര്‍ വോട്ട് ചെയ്യാന്‍ ലീവ് എടുത്ത് എത്തുന്നത് പതിവ് കാഴ്‌ചയാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ നിന്ന്, വോട്ടെടുപ്പിനായി ന്യൂസിലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയ ദമ്പതികളുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്.

മഞ്ചിരിയാല ജില്ലയിലെ ജന്നാരം മണ്ഡലത്തില്‍ ചിന്തഗുഡ ഗ്രാമത്തില്‍ നിന്നുള്ള ആളാണ് പുദരി ശ്രീനിവാസ്. 15 വര്‍ഷമായി ന്യൂസിലന്‍ഡിലെ ഒരു കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുകയാണ് ഇയാള്‍. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാട്ടിലെത്തി വോട്ട് ചെയ്യാനും കുറച്ച് ദിവസം മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കാനുമുള്ള തയാറെടുപ്പിലായിരുന്നു ശ്രീനിവാസും ഭാര്യ ലാവണ്യയും (Telangana native flew from New Zealand to cast vote but he did not get a chance).

ഇതിനിടെ സുഹൃത്ത് വാട്‌സ്‌ആപ്പില്‍ വോട്ടര്‍ പട്ടികയും അയച്ചുകൊടുത്തു. അതില്‍ ശ്രീനിവാസിന്‍റെ വോട്ടര്‍ ഐഡി വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. വോട്ടെടുപ്പിന് മുന്നേ തന്നെ ശ്രീനിവാസും ലാവണ്യയും നാട്ടിലെത്തി. അതും 2.50 ലക്ഷം രൂപ ചെലവാക്കി (Despite spending Rs. 2.50 lakhs, he did not get a chance to vote). ലക്ഷങ്ങള്‍ ചെലവാക്കിയാല്‍ എന്ത്, വോട്ട് ചെയ്യാലോ എന്നായിരുന്നു ശ്രീനിവാസിന്‍റെ മനസില്‍.

ഒടുവില്‍ വോട്ടെടുപ്പ് ദിവസം വന്നെത്തി. പോളിങ് ബൂത്തിലെത്തിയ ശ്രീനിവാസിന് പക്ഷേ നിരാശനാകേണ്ടി വന്നു. ലിസ്റ്റില്‍ ഭാര്യ ലാവണ്യയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. വാട്‌സ്‌ആപ്പ് വഴി ലഭിച്ച ലിസ്റ്റ് പഴയതായിരുന്നുവെന്നും പുതുക്കിയ പട്ടികയില്‍ ശ്രീനിവാസിന്‍റെ പേരില്ലെന്നും ഉദ്യോഗസ്ഥര്‍ വഴി അറിഞ്ഞു. ലക്ഷങ്ങള്‍ ചെലവായത് മാത്രം മിച്ചം. വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതിന്‍റെ നിരാശയിലാണ് ശ്രീനിവാസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.