ഹൈദരാബാദ്: സെക്കന്തരാബാദിലെ സൈനിക ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജൻ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് ദക്ഷിണ മേഖല കമാൻഡിങ് ഓഫിസർ ലെഫ്റ്റന്‍റ് ജനറൽ എ അരുൺ. കൊവിഡിന്‍റെ രണ്ടാം തരംഗത്തിനിടയിൽ പ്രതിരോധം ശക്തിപ്പെടുത്താനാണ് അധികൃതരുടെ ശ്രദ്ധേയമായ ഇടപെടല്‍.
ഓക്സിജന്‍റെ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്‍റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ചാണ് പ്ളാന്‍റ് നിര്‍മ്മിച്ചത്. ഓരോ മിനിറ്റിലും 960 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി പുതിയ പ്ളാന്‍റിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോയമ്പത്തൂരിലെ ട്രൈഡന്‍റ് ന്യൂമാറ്റിക്സ് ലിമിറ്റഡാണ് പ്ളാന്‍റ് നിർമ്മിച്ചത്.