ഹൈദരാബാദ് : തെലങ്കാനയില്‍ 1,114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. 12 മരണമാണ് ബുധനാഴ്‌ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,598 ആയി ഉയർന്നു.
1280 പേർ കൂടി രോഗമുക്തരായതോടെ തെലങ്കാനയിലെ ആകെ രോഗമുക്തർ 5,96,628 ആയി. 16,462 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,28,709 ആയി ഉയർന്നു. വൈറസ് ബാധിച്ച് 1,358 പേർ കൂടി മരിച്ചതോടെ ആകെ ജീവഹാനി 3,90,660 ആയി.
ALSO READ: ഇന്ധന വില വര്‍ധനയ്ക്ക് കാരണം കേന്ദ്രത്തിന്‍റെ എക്സൈസ് തീരുവ നയമെന്ന് യെച്ചൂരി
രോഗം ഭേദമായതിനെ തുടർന്ന് 68,817 പേരെ ഡിസ്‌ചാർജ് ചെയ്‌തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,89,94,855 ആയി. രാജ്യത്ത് നിലവിൽ 6,43,194 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. രോഗമുക്തി നിരക്ക് 96.56 ഉം പോസിറ്റിവിറ്റി നിരക്ക് 2.67 ആണ്.
ഇന്ത്യയിൽ തുടർച്ചയായി പതിനാറാം ദിവസമാണ് ഒരു ലക്ഷത്തിന് താഴെ രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 54,24,374 പേർക്ക് വാക്‌സിനേഷൻ നൽകി. ജൂൺ 22 വരെ 39,59,73,198 സാമ്പിളുകൾ പരിശോധിച്ചു. ചൊവ്വാഴ്ച 19,01,056 സാമ്പിളുകളാണ് പരിശോധിച്ചത്.