ഹൈദരാബാദ്: അന്തർ സംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നല്‍കി തെലങ്കാന സർക്കാർ. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. നാളെ മുതൽ ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ സര്‍വീസ് നടത്താനാണ് ടി.എസ്.ആർ.ടി.സിയുടെ തീരുമാനം.
ആന്ധ്രയിലെയും കര്‍ണാകടയിലെയും ലോക്ക്ഡൗൺ ചട്ടപ്രകാരം സർവീസ് നടത്താനാണ് അധികൃതരുടെ ആലോചന. ആന്ധ്രയില്‍ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് സർവീസ്. കർണാടക കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പുലർച്ചെ അഞ്ചു മുതൽ രാത്രി ഏഴു വരെ ടി.എസ്.ആർ.ടി.സി സര്‍വീസ് നടത്തും.
ബെംഗളൂരു ഒഴികെ കർണാടകയുടെ മിക്ക ഭാഗങ്ങളിലേക്കും ബസ് സർവീസ് നടത്താനാണ് തെലങ്കാന സര്‍ക്കാരിന്‍റെ തീരുമാനം. മഹാരാഷ്ട്രയുടെ കൊവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് ചൊവ്വാഴ്ച മുതൽ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ALSO READ: ആന്ധ്രാപ്രദേശില്‍ അനധികൃത വിവര ശേഖരണം; അജ്ഞാതൻ പിടിയില്‍