ഹൈദരാബാദ് : തെലങ്കാനയെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്‌ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് അസറുദ്ദീന്‍ (Telangana election 2023). എല്ലാവരും വൈകിപ്പിക്കാതെ വോട്ടുചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അസറുദ്ദീന്‍ (Azharuddin calls people to vote for a vibrant democracy).
ജനാധിപത്യത്തെ ഊര്‍ജ്ജസ്വലമാക്കി നിര്‍ത്താന്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. വോട്ട് ചെയ്‌തില്ലെങ്കില്‍ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂബിലി ഹില്‍സ് നിയമസഭാമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്ന അസറുദ്ദീന് ഈ തെരഞ്ഞെടുപ്പ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് കൂടിയാണ്.
2018ല്‍ ടിആര്‍എസ് സ്വന്തമാക്കിയ മണ്ഡലം ആണിത്. 16,004 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തെലങ്കാന രാഷ്ട്രസമിതിയുടെ മാഗന്ധി ഗോപിനാഥ് ആണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ പി വിഷ്‌ണുവര്‍ദ്ധന്‍ റെഡ്ഡിയെ തോല്‍പ്പിച്ച് ഇവിടെ വെന്നിക്കൊടി പാറിച്ചത്. ഇക്കുറിയും ടിആര്‍എസ് മാഗന്ധി ഗോപിനാഥിനെ തന്നെയാണ് ഇറക്കിയിട്ടുള്ളത്.
READ MORE: തെലങ്കാന തെരഞ്ഞെടുപ്പ് : വോട്ടുരേഖപ്പെടുത്തി അല്ലു അര്‍ജുനും ജൂനിയര്‍ എന്‍ടിആറും ചിരഞ്ജീവിയും
ബിജെപി തങ്ങളുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ലങ്കാല ദീപക് കുമാറിനെയാണ് നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്താകെയുള്ള 35,655 പോളിംഗ് സ്റ്റേഷനുകളിലായി ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുകയാണ്.
വോട്ടുരേഖപ്പെടുത്തി താരങ്ങൾ: കോണ്‍ഗ്രസും ബിആര്‍എസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ സിനിമ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു (TELANGANA ASSEMBLY ELECTION CELEBRITY VOTES). ജൂനിയർ എൻടിആർ, അല്ലു അർജുൻ, ചിരഞ്ജീവി, സംവിധായകൻ, രാജമൗലി, സുമന്ത്, വെങ്കിടേഷ്, റാണ ദഗുബാട്ടി, സംഗീത സംവിധായകൻ കീരവാണി തുടങ്ങിയവർ പോളിങ് ബൂത്തുകളിൽ രാവിലെ തന്നെ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ജൂനിയർ എൻടിആർ കുടുംബത്തോടൊപ്പം ജൂബിലി ഹിൽസിലെ ഒബുൾ റെഡ്ഡി സ്‌കൂളിലാണ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ലക്ഷ്‌മി പ്രണതിക്കും അമ്മ ശാലിനിക്കും ഒപ്പമാണ് താരം വന്നത്. അല്ലു അർജുൻ ബിഎസ്എൻഎൽ കേന്ദ്രത്തിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ചിരഞ്ജീവിയും നടൻ സുമന്തും ജൂബിലി ഹിൽസ് ക്ലബ്ബിൽ എത്തി വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പമെത്തിയാണ് ചിരഞ്ജീവി ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കാളിയായത്. മണികൊണ്ടയിലെ പോളിങ് ബൂത്തില്‍ നടൻ വെങ്കിടേഷും വോട്ട് രേഖപ്പെടുത്തി. ജൂബിലി ഹിൽസ് പബ്ലിക് സ്‌കൂളിൽ സംഗീത സംവിധായകൻ കീരവാണിയും കുടുംബവും സമ്മതിദാനാവകാശം വിനിയോഗിച്ചു.
സംവിധായകരായ രാജമൗലി ഷേക്പേട്ടിലും രാഘവേന്ദ്ര റാവു ഫിലിംനഗർ ക്ലബ്ബിലും എത്തിയാണ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായത്. നടൻമാരായ നാഗാർജുനയും നാഗ ചൈതന്യയും ജൂബിലി ഹിൽസിലെ സർക്കാർ വർക്കിങ് വിമൻസ് ഹോസ്റ്റലിലെ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഫിലിം നഗർ ക്ലബ്ബിലാണ് നടൻ റാണ ദഗ്ഗുപതി വോട്ട് രേഖപ്പെടുത്തിയത്.