ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,926 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,61,359 ആയി ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 18 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1856 ആയി ഉയർന്നു.
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ(ജിഎച്ച്എംസി) 793 പേർക്കും മൽക്കജ്‌ഗിരിയിൽ 488 പേർക്കും രംഗറെഡ്ഡിയിൽ 455 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 19ന് രാത്രി എട്ടുമണിക്ക് സർക്കാർ ബുള്ളറ്റിൻ പ്രകാരമുള്ള കണക്കാണിത്. 2029 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,16,650 ആയി. നിലവിൽ സംസ്ഥാനത്ത് 42,853 കൊവിഡ് രോഗികളാണുള്ളത്. തിങ്കളാഴ്‌ച 1.22 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധന നടത്തിയത്.
അതേ സമയം തെലങ്കാനയിലെ രോഗമുക്തി നിരക്ക് 87.62 ശതമാനവും രാജ്യത്തെ രോഗമുക്തി നിരക്ക് 85.6 ശതമാനവുമാണ്. കൂടാതെ സംസ്ഥാനത്തെ 27.47 ലക്ഷത്തിലധികം ജനങ്ങൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായും ഏപ്രിൽ 19 വരെ 3.81 ലക്ഷത്തിലധികം പേർ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായുമാണ് റിപ്പോർട്ടുകൾ.