ഹൈദരാബാദ് : 2020-21 അധ്യയന വർഷത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി തെലങ്കാന സർക്കാർ. 11-ാം ക്ലാസ് വിദ്യാർഥികളെ 12ലേക്ക് വിജയിപ്പിക്കാനും തീരുമാനമായി. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO READ: ഐടി നിയമം : ട്വിറ്ററിന് പാർലമെന്‍ററി സമിതിയുടെ സമൻസ്
11-ാം ക്ലാസുകാരെ 12 ലേക്ക് ഉയർത്തുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ ബോർഡ് ഓഫ് ഇന്‍റർമീഡിയറ്റ് പരീക്ഷയുടെ സെക്രട്ടറിക്ക് നിർദേശം നൽകി. എന്നാൽ 11-ാം ക്ലാസ് പരീക്ഷ പിന്നീട് നടത്തുമെന്നും സർക്കാർ അറിയിച്ചു.
കൊവിഡ് പകർച്ചവ്യാധിക്കിടയിൽ ഈ മാസം ആദ്യം നടത്താനിരുന്ന 12-ാം ക്ലാസ് പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. മിക്ക സംസ്ഥാന ബോർഡുകളും സമാന തീരുമാനങ്ങളാണ് എടുത്തത്.