ഹൈദരാബാദ് : തെലങ്കാന സർക്കാരിന്റെ അടിയന്തര മന്ത്രിസഭ യോഗം ശനിയാഴ്ച ചേരും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയിൽ പ്രഗതി ഭവനിലാണ് യോഗം.
കൊവിഡ് ലോക്ക്ഡൗൺ, മഴക്കാല കൃഷി, കൃഷിയുമായി ബന്ധപ്പെട്ട കാലാനുസൃതമായ പ്രശ്നങ്ങൾ, ഗോദാവരി ജലനിരപ്പ് ഉയർത്തൽ, ജലവൈദ്യുതി ഉത്പാദനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Also Read: ഇന്ത്യയുടെ 'പറക്കും സിംഗ്'; ഇതിഹാസ താരം മിൽഖ സിംഗ് വിടവാങ്ങി
നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഇളവുകൾ നൽകിയിട്ടുണ്ട്. കൂടാതെ ആളുകൾക്ക് തൊഴിലിടങ്ങളിൽ നിന്ന് വീട്ടിലെത്താൻ ഒരു മണിക്കൂർ അധിക സമയവും അനുവദിച്ചിട്ടുണ്ട്.