ETV Bharat / bharat

വോട്ടുണ്ടോ... പണം മാത്രമല്ല, വാച്ചും കുക്കറും സാരിയും ചിക്കനും വരെ കിട്ടും... തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും പിന്നാലെ - സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തു

Telangana Assembly election campaign last day| തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടർമാർമാരെ സ്വാധീനിക്കാൻ പുതുവഴികൾ തേടി രാഷ്ട്രീയ പാർട്ടികൾ. പണം നല്‍കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ.

Telangana Assembly election  Telangana Assembly election 2023  Telangana Assembly election campaign last day  BRS in Telangana Assembly election  Congress in Telangana Assembly election  BJP in Telangana Assembly election  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് 2023  തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സമാപനം  സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തു  തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം
Telangana Assembly election campaign last day
author img

By ETV Bharat Kerala Team

Published : Nov 28, 2023, 12:59 PM IST

Updated : Nov 28, 2023, 1:16 PM IST

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കുമ്പോൾ( Telangana Assembly election campaign last day ) ബിആർഎസ്, കോൺഗ്രസ്, ബിജെപി തുടങ്ങിയ പ്രമുഖ പാർട്ടികൾ പ്രചാരണ പരിപാടികൾ ഊർജിതമാക്കിയിരിക്കുകയാണ്. അവസാന ദിവസത്തിലും വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ് മൂന്ന് പാർട്ടികളും. ഈ മാസം 30നാണ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ( Telangana Assembly election) നടക്കുക.

പണമെറിയാൻ പുതു രീതികൾ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ അവസാന ഘട്ടത്തിൽ വോട്ട് പിടിക്കാനായുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് പാർട്ടികൾ. ചില നിയോജക മണ്ഡലങ്ങളിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ തിങ്കളാഴ്‌ചയോടെ വിതരണം സംസ്ഥാനത്തുടനീളം വ്യാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

വോട്ടർമാർക്ക് കുക്കറും സാരിയും നേരത്തെ തന്നെ വിതരണം ചെയ്‌തതായാണ് വിവരം. മേധക് ജില്ലയിലെ ഒരു പ്രധാന മണ്ഡലത്തിൽ ഇന്ന് എല്ലാ വീടുകളിലും ഒരു കിലോ ചിക്കൻ വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.

നിസാമാബാദ് ജില്ലയിലെ മണ്ഡലങ്ങളില്‍ ഒരു പാർട്ടി വീടൊന്നിന് 10,000 രൂപ വീതം വിതരണം ചെയ്‌തതായി വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് വോട്ടൊന്നിന് 3000 രൂപ വീതം നൽകിയതായും മൂന്ന് പാർട്ടികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന അതേ ജില്ലയിലെ മറ്റൊരു മണ്ഡലത്തിൽ വോട്ടൊന്നിന് 5000 രൂപ നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പണത്തിനൊപ്പം മറ്റ് ചില സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം.

ഖമ്മം ജില്ലയിലെ പ്രധാന മണ്ഡലത്തിലെ 90 ശതമാനം വോട്ടർമാർക്കും പ്രധാന പാർട്ടി സ്ഥാനാർഥി പണം നൽകിയിട്ടുണ്ട്. ഒരു വോട്ടിന് 3000 രൂപ വീതം മറ്റൊരു സ്ഥാനാർഥിയും വിതരണം ആരംഭിച്ചിട്ടുണ്ട്‌. ഇതേ ജില്ലയിൽ സംസ്ഥാനത്തിന്‍റെ അതിർത്തിയിലുള്ള രണ്ട് പ്രമുഖ പാർട്ടികൾ തമ്മിൽ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ 80 മുതൽ 90 ശതമാനം വരെ വോട്ടർമാർക്കും വിവിധ തരത്തിലുള്ള സമ്മാനങ്ങൾ നൽകി.

ജഗിത്യാല ജില്ലയിലെ ഒരു സ്ഥാനാർത്ഥി വോട്ടൊന്നിന് 3000 രൂപ വീതം നൽകാനുള്ള സജ്ജീകരണം നടത്തിയതായാണ് റിപ്പോർട്ട്. മറ്റ് സ്ഥാനാർത്ഥികൾ 2000 രൂപ, 1000 രൂപ വീതവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തിയതായാണ് വിവരം.

പ്രദേശം തിരിച്ചുള്ള കണക്കുകൂട്ടൽ: കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ മടികൂടാതെയാണ് സ്ഥാനാർത്ഥികൾ പണം മുടക്കുന്നത്. നിസാമാബാദ് ജില്ലയിലെ ഒരു നിയോജക മണ്ഡലത്തിൽ പ്രധാന പാർട്ടി സ്ഥാനാർത്ഥി വോട്ടൊന്നിന് 1000, 1500, 2000 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജഗിത്യാല, പെദ്ദപ്പള്ളി ജില്ലകൾ ഉൾപ്പെടുന്ന ഒരു മണ്ഡലത്തിലെ പ്രധാന സ്ഥാനാർത്ഥി 2 ലക്ഷം വോട്ടർമാർക്ക് 3000 രൂപ വീതം വിതരണം ചെയ്യുമെന്നാണ് പറഞ്ഞത്. മറ്റൊരു സ്ഥാനാർത്ഥി 1,500 രൂപ മുതൽ 1,000 വരെ 15 ലക്ഷം വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന പെദ്ദപ്പള്ളി ജില്ലയിലെ പ്രധാന മണ്ഡലത്തിൽ 3000 രൂപ വരെ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോർട്ട്.

വാലറ്റുകളിലാക്കി പണം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പണം പഴ്‌സിലാക്കി വോട്ടർമാർക്ക് നർകുന്ന പുതിയ രീതികളുമായാണ് പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികൾ എത്തിയത്. 500 രൂപ നാലെണ്ണം വീതമുള്ള നോട്ടുകൾ നൽകുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഹൈദരാബാദിൽ ഔട്ടർ റിംഗ് റോഡിനടുത്തുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥി വിതരണം ചെയ്‌ത ക്ലോക്കിന്‍റെ ബാറ്ററികൾക്കുള്ളിൽ ആറ് 500 രൂപ നോട്ടുകൾ ഒളിപ്പിച്ചിരിക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു.

Also read: ' ഈ തെരഞ്ഞെടുപ്പോടെ ബിആർഎസിന്‍റെ കളി അവസാനിക്കും': തെരഞ്ഞെടുപ്പ് റാലികളില്‍ ആവേശമായി മോദി

Last Updated : Nov 28, 2023, 1:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.