ETV Bharat / bharat

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: രാത്രി വൈകിയും വോട്ടെടുപ്പ്, പോളിങ് ശതമാനത്തില്‍ ഇടിവ്

author img

By ETV Bharat Kerala Team

Published : Dec 1, 2023, 7:24 AM IST

Telangana Polls 2023: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ നേരിയ ഇടിവ്.

Telangana Polls  Telangana Assembly Election  Telangana Polling  Assembly Election 2023  Telangana Polls 2023  തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്  തെലങ്കാന തെരഞ്ഞെടുപ്പ് 2023  തെലങ്കാന പോളിങ് ശതമാനം  ബിആര്‍എസ് കോണ്‍ഗ്രസ് ബിജെപി  തെലങ്കാന വോട്ടെടുപ്പ്
Telangana Polls 2023

ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ നേരിയ ഇടിവ് (Telangana Assembly Election 2023). 70.66% പോളിങ്ങാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയത്. 2018 ൽ 73.74% ആയിരുന്നു പോളിങ്.

ചില കേന്ദ്രങ്ങളിൽ നടന്ന അനിഷ്‌ട സംഭവങ്ങൾ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായ പോളിങ്ങാണ് സംസ്ഥാനത്തുടനീളം നടന്നത്. ചിലയിടങ്ങളിൽ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് വൈകിയിരുന്നു. വൈകുന്നേരം അഞ്ച് മണിവരെ 63.94 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ (നവംബര്‍ 30) രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ചിലയിടങ്ങളിൽ രാത്രി വൈകുവോളം നീണ്ടു. രാത്രി 8 മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താന്‍ എത്തിയവരുടെ നീണ്ട നിര ദൃശ്യമായി. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്നായിരുന്നു പോളിങ് നീണ്ടത്.

ഫാറൂഖ് നഗർ, ഷാദ്‌നഗർ, രാജേന്ദ്രനഗര്‍, ആളൂർ, ചെവെല്ല, ഹുസ്‌നാബാദ്, ബോംരാസ്പേട്ട് എന്നിങ്ങനെ നിരവധി മണ്ഡലങ്ങളിൽ രാത്രി ഏഴ് മണിക്ക് ശേഷവും പോളിങ് തുടർന്നിരുന്നു. അതേസമയം, വോട്ടെടുപ്പിനിടെ ചില കേന്ദ്രങ്ങളിൽ സംഘർഷമുണ്ടായി. ഹൈദരാബാദിലെ മലക്പേട്ടിൽ കോൺഗ്രസ് സ്ഥാനാർഥി ഷെയ്ഖ് അക്ബറിനെ എഐഎംഐഎം പ്രവർത്തകർ ആക്രമിക്കാന്‍ ശ്രമിച്ചു. കുസുമാഞ്ചിയിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കുമരം ഭീം ജില്ലയിൽ കഗജ്‌നഗറിലെ പോളിങ് സ്റ്റേഷനിലും സംഘർഷമുണ്ടായി.

പിണപ്പാകയിലെ എഡുള്ള ബയാരം പോളിങ് ബൂത്തിൽ ബിആർഎസ് സ്ഥാനാർഥി രേഗ കാന്ത റാവുവിനെ കോൺഗ്രസ് നേതാക്കൾ തടഞ്ഞത് സംഘർഷാവസ്ഥയ്ക്കുണ്ടാക്കി. വാറങ്കലിലെ ദുഗ്ഗോണ്ടി മണ്ഡലത്തിലെ നാരായണ തണ്ടയിലെ പോളിങ് ബൂത്തിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു.

തെലങ്കാനയിലെ സെമി ഫൈനല്‍: 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അവസാന സംസ്ഥാനമാണ് തെലങ്കാന. ബിആർഎസ്, കോൺഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളായിരുന്നു പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. പ്രാദേശിക പാർട്ടികൾ ഉൾപ്പടെ 109 പാർട്ടികളിൽ നിന്ന് 2,290 സ്ഥാനാർഥികളായിരുന്നു ജനവിധി തേടിയത്.

രാജസ്ഥാന്‍, ഛത്തീസ്‌ഗഢ്, മിസോറാം, മധ്യപ്രദേശ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ദൈർഘ്യമേറിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു തെലങ്കാനയിലേത്. ബിആർഎസും കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് പ്രചരണ രംഗത്ത് ബിജെപിയും പിന്നിലായില്ല. മുന്‍തൂക്കം ഭരണകക്ഷിയായ ബിആർഎസിന് ആണെങ്കിലും ഭരണം കൈപ്പിടിയിലാക്കാനാണ് കോൺഗ്രസിന്‍റെയും ബിജെപിയുടെയും ശ്രമം.

കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ തെലങ്കാനയിലെ പ്രചാരണത്തിൽ സജീവമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ തെലങ്കാനയിലേക്ക് എത്തി.

221 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണ് തെലങ്കാനയില്‍ നിയമസഭയിലേക്ക് ജനവിധി തേടിയത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ കെ ടി രാമറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി എന്നിവരുൾപ്പടെ 103 നിയമസഭാംഗങ്ങളാണ് ഇത്തവണ വീണ്ടും മത്സര രംഗത്തുണ്ടായിരുന്നു.

Also Read : രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ; അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.