ETV Bharat / bharat

ലഹരി പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു ; ബാര്‍ പൂട്ടി സീല്‍ ചെയ്‌ത് പൊലീസ് - തമിഴ്‌നാട്ടില്‍ അനധികൃത റേവ് പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു

'ദി ഗ്രേറ്റ് ഇന്ത്യന്‍ ഗാതറിങ്' എന്ന പേരിലാണ് അനധികൃതമായി ലഹരി പാര്‍ട്ടി നടത്തിയത്

Techie dies at illegal rave party in TN  techie died at illegal rave party  illegal rave party police raid  ചെന്നൈ റേവ് പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു  തമിഴ്‌നാട്ടില്‍ അനധികൃത റേവ് പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു  തമിഴ്‌നാട്ടില്‍ അനധികൃത റേവ് പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു
തമിഴ്‌നാട്ടില്‍ നിയമവിരുദ്ധ ലഹരി പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു, ബാര്‍ പൂട്ടി സീല്‍ ചെയ്‌ത് പോലീസ്
author img

By

Published : May 22, 2022, 10:55 PM IST

ചെന്നൈ : നഗരത്തിലെ മാളില്‍ കഴിഞ്ഞ ദിവസം(മെയ് 21) നടന്ന ലഹരി പാര്‍ട്ടിക്കിടെ ഐടി ജീവനക്കാരനായ 22കാരന്‍ മരിച്ചു. പ്രാഥമിക പരിശോധനയില്‍ അമിത മദ്യപാനം മൂലമാണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഗാതറിങ്' എന്ന പേരിലാണ് അനധികൃതമായി ലഹരി പാര്‍ട്ടി നടത്തിയത്.

മരിച്ച ഐടി ജീവനക്കാരന്‍ ചെന്നൈയിലെ മടിപ്പാക്കം സ്വദേശിയാണ്. റോയപ്പേട്ട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് മദ്യത്തോടൊപ്പം മയക്കുമരുന്നും നല്‍കിയിരുന്നോ എന്ന് പോലീസ് നിരീക്ഷിച്ചുവരികയാണ്.

പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് അറിഞ്ഞ പോലീസ് നിര്‍ബന്ധിത ലൈസന്‍സില്ലാതെ മാളിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ബാര്‍ റെയ്‌ഡ് ചെയ്‌ത് സീല്‍ ചെയ്‌തു. സംഭവത്തിന് പിന്നാലെ നഗരത്തില്‍ ഇനി ഇത്തരം നിയമവിരുദ്ധ പാര്‍ട്ടികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ മുന്നറിയിപ്പ് നല്‍കി.

നഗരത്തിലെ വിനോദ പാർട്ടികളുടെ നിരീക്ഷണത്തിനായി ഒരു ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഷോപ്പിംഗ് മാളിന്‍റെ നാലാം നിലയിൽ നടക്കാറുളള അനധികൃത ലഹരി പാർട്ടിയെക്കുറിച്ച് അറിഞ്ഞതായും പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇവിടെ വിരുന്ന് നടത്തുകയായിരുന്ന ആളുകളോട് പോലീസ് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. മാളിന്‍റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാർ നിർബന്ധിത ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്നും പിന്നീട് സീൽ ചെയ്‌തതായും പോലീസ് അറിയിച്ചു.

844 മദ്യക്കുപ്പികൾ പിടികൂടുകയും നാല് പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്‌റ്റർ ചെയ്യാൻ ആളുകളെ ക്ഷണിച്ചാണ് പാർട്ടി നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി, പോലീസ് പിടിഐയോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.