ETV Bharat / bharat

'റോക്കി'യുടേയും 'റാണി'യുടെ പ്രണയ കഥ; ടീസര്‍ റിലീസ് തിയതി പുറത്ത് - Gully Boy

കരൺ ജോഹറുടെ 'റോക്കി ഔർ റാണി കീ പ്രേം കഹാനി'യുടെ ടീസര്‍ - ട്രെയിലര്‍ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു

Rocky Aur Rani Ki Prem Kahaani  Karan Johar Rocky Aur Rani Ki Prem Kahaani  Karan Johar  റോക്കിയുടെയും റാണിയുടെ പ്രണയ കഥ  കരൺ ജോഹറുടെ റോക്കി ഔർ റാണി കീ പ്രേം കഹാനി  കരൺ ജോഹര്‍  റോക്കി ഔർ റാണി കീ പ്രേം കഹാനി  റോക്കി ഔർ റാണി കീ പ്രേം കഹാനിയുടെ ടീസര്‍  രൺവീർ സിങ്  ആലിയ ഭട്ട്‌  Ranveer Singh  Alia Bhatt  കരൺ ജോഹര്‍  ധർമേന്ദ്ര  Dharmendra  ശബാന ആസ്‌മി  Shabana Azmi  ജയ ബച്ചൻ  Jaya Bachchan  Student Of The Year  സ്‌റ്റുഡന്‍റ്‌ ഓഫ് ദ ഇയർ  ആലിയയുടെ ബോളിവുഡ് അരങ്ങേറ്റം  Kabhi Kushi Kabhie Gham  കഭി കുഷി കഭി ഘമ്മി  മനീഷ് മല്‍ഹോത്ര  ഫറാ ഖാന്‍  സോയ അക്‌തര്‍  Zoya Akhtar  ഗള്ളി ബോയ്‌  Gully Boy  കോഫി വിത്ത് കരൺ സീസൺ 7
റോക്കിയുടെയും റാണിയുടെ പ്രണയ കഥ; ടീസര്‍ ട്രെയിലര്‍ റിലീസ് തീയതികള്‍ പുറത്ത്
author img

By

Published : Jun 15, 2023, 10:36 PM IST

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലിയ ഭട്ട്‌ - രൺവീർ സിങ് Alia Bhatt- Ranveer Singh ചിത്രമാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി' Rocky Aur Rani Ki Prem Kahaani. കരൺ ജോഹര്‍ Karan Johar ചിത്രത്തിന്‍റെ ടീസര്‍ - ട്രെയിലർ ലോഞ്ചുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ടീസര്‍ ജൂൺ 20നും, ട്രെയിലർ ജൂലൈയിലും പുറത്തിറങ്ങുമെന്നാണ് സൂചന. റിപ്പോർട്ടുകള്‍ പ്രകാരം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ടീസറിന്‍റെ ദൈർഘ്യം ഒരു മിനിറ്റും 16 സെക്കൻഡുമാണ്.

ആലിയ ഭട്ടും രൺവീർ സിങും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ധർമേന്ദ്ര Dharmendra, ശബാന ആസ്‌മി Shabana Azmi, ജയ ബച്ചൻ Jaya Bachchan എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.

റോക്കിയായുള്ള രൺവീറിന്‍റേയും റാണിയായുള്ള ആലിയയുടേയും സജീവമായ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. റോക്കിയുടേയും റാണിയുടേയും കഥാപാത്രങ്ങളുടെ കുടുംബ ചിത്രങ്ങള്‍ക്കൊപ്പമുള്ള പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു.

കരൺ ജോഹറുടെ ഏഴാമത്തെ സംവിധാനമാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി'. കരണിന്‍റെ 51-ാം ജന്മദിനമായ മെയ് 25നാണ് സിനിമയുടെ പ്രൊമോഷന്‍ പരിപാടികൾ ആരംഭിച്ചത്. താന്‍ ഇത്രയും നാളായി പ്രേക്ഷകരുമായി പങ്കിടാൻ കാത്തിരുന്ന ഒരു സിനിമയാണ് 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്നാണ് കരണ്‍ ജോഹര്‍ സിനിമയെക്കുറിച്ച് പറഞ്ഞത്. പ്രണയവും കുടുംബവും അതിലേറെയും ആഘോഷിക്കാൻ ഞങ്ങളോടൊപ്പം സിനിമയിൽ ചേരൂവെന്നും കരണ്‍ പറഞ്ഞിരുന്നു.

'സ്‌റ്റുഡന്‍റ്‌ ഓഫ് ദ ഇയർ' Student Of The Year എന്ന സിനിമയ്‌ക്ക് ശേഷം ആലിയയും കരണും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആലിയയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു 'സ്‌റ്റുഡന്‍റ്‌ ഓഫ് ദ ഇയർ'. അതേസമയം 'കഭി കുഷി കഭി ഘമ്മി'ന് Kabhi Kushi Kabhie Gham ശേഷം ജയ ബച്ചനും കരണ്‍ ജോഹറും 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യിലൂടെയാണ് ഒന്നിക്കുന്നത്.

'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യിലൂടെ അഭിനേതാക്കള്‍ക്കൊപ്പം മാത്രമല്ല കരണ്‍ ജോഹര്‍ വീണ്ടും ഒന്നിക്കുന്നത്. അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പവും ഒന്നിക്കുകയാണ്. മനീഷ് മല്‍ഹോത്രയാണ് സിനിമയുടെ കോസ്‌റ്റ്യൂം ഡിസൈനര്‍. ഫറാഖാന്‍ കൊറിയോഗ്രാഫിയും നിര്‍വഹിക്കും.

സോയ അക്‌തര്‍ Zoya Akhtar സംവിധാനം ചെയ്‌ത് 2019ല്‍ പുറത്തിറങ്ങിയ 'ഗള്ളി ബോയ്‌' Gully Boy എന്ന സിനിമയ്‌ക്ക് ശേഷം ആലിയയും രണ്‍വീറും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കരൺ ജോഹറുടെ കോഫി വിത്ത് കരൺ സീസൺ 7ന്‍റെ ആദ്യ എപ്പിസോഡിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.

നമിത് ദാസ്, ടിറ്റാ റോയ് ചൗധരി, റോണിത് റോയ്, ശാശ്വത ചാറ്റർജി, അർജുൻ ബിജ്‌ലാനി എന്നിവരും സിനിമയുടെ ഭാഗമാകും. ന്യൂഡൽഹി, മുംബൈ, റഷ്യ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കരണിന്‍റെ ധർമ്മ പ്രൊഡക്ഷൻസും 'വയാകോം 18' സ്‌റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം ജൂലൈ 28നാണ് തിയേറ്ററുകളിലെത്തുക.

Also Read: 'ഇത്രയും നാളായി നിങ്ങളുമായി പങ്കിടാൻ കാത്തിരുന്ന സിനിമ'; 51ാം പിറന്നാള്‍ സമ്മാനം പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.