ETV Bharat / bharat

യൂണിഫോമിൽ മലമൂത്ര വിസർജനം നടത്തി; രണ്ടാം ക്ലാസുകാരന്‍റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് അധ്യാപകൻ

author img

By

Published : Sep 9, 2022, 2:26 PM IST

കർണാടകയിലെ റായ്‌ച്ചൂരിലെ സന്തേക്കല്ലൂർ ശ്രീഗണമതേശ്വര സീനിയർ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് വിദ്യാർഥിയുടെ ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ചത്

Teacher threw hot water on student in Karnataka  വിദ്യാർഥിയുടെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ച് അധ്യാപകൻ  രണ്ടാം ക്ലാസുകാരന്‍റെ ശരീരത്തിൽ ചൂടുവെള്ളമൊഴിച്ചു  സന്തേക്കല്ലൂർ ശ്രീഗണമതേശ്വര സീനിയർ പ്രൈമറി സ്‌കൂൾ  കുട്ടിയുടെ മേൽ തിളച്ച വെള്ളമൊഴിച്ച് അധ്യാപകൻ
യൂണിഫോമിൽ മലമൂത്ര വിസർജനം നടത്തി; രണ്ടാം ക്ലാസുകാരന്‍റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് അധ്യാപകൻ

റായ്‌ച്ചൂർ(കർണാടക): സ്‌കൂൾ യൂണിഫോമിൽ മലമൂത്ര വിസർജനം നടത്തി എന്നാരോപിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് അധ്യാപകൻ. കർണാടകയിലെ റായ്‌ച്ചൂർ ജില്ലയിലെ മാസ്‌കി താലൂക്കിലെ സന്തേക്കല്ലൂർ ശ്രീഗണമതേശ്വര സീനിയർ പ്രൈമറി സ്‌കൂളിൽ സെപ്‌റ്റംബർ രണ്ടിനാണ് സംഭവം. ശരീരത്തിന്‍റെ 40 ശതമാനം പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ ലിംഗസുഗുരു ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ആരോപണങ്ങൾ നേരിടുന്ന അധ്യാപകൻ സ്‌കൂളിൽ ഹാജരായിട്ടില്ലെന്നാണ് വിവരം. അതേസമയം സംഭവം നടന്ന് ഒരാഴ്‌ച പിന്നിട്ടെങ്കിലും കുട്ടിയുടെ ബന്ധുക്കൾ അധ്യാപകനെതിരെ പരാതി നൽകുകയോ ഇയാൾക്കെതിരെ പൊലീസ് കേസ് എടുക്കുകയോ ചെയ്‌തിട്ടില്ല. പരാതി നൽകാതിരിക്കാൻ ഉന്നതർ കുട്ടിയുടെ മാതാപിതാക്കളെ സമ്മർദത്തിലാക്കിയതായാണ് വിവരം.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.