ദൗസ (രാജസ്ഥാൻ) : കടുകെണ്ണയുമായി വന്ന ടാങ്കർ ദൗസയിലെ ലാൽസോട്ട് ബൈപ്പാസില്‍ മറിഞ്ഞത് മുതലെടുത്ത് പ്രദേശവാസികൾ. കടുകെണ്ണ ടാങ്കർ മറിഞ്ഞതറിഞ്ഞ് എത്തിയ ആളുകൾ എണ്ണ മോഷ്‌ടിച്ചു. ബക്കറ്റുകളും ഡ്രമ്മുകളും പാത്രങ്ങളുമായാണ് ആളുകൾ എണ്ണ കവരാന്‍ എത്തിയത്.
വെള്ളിയാഴ്‌ച രാത്രിയാണ് ടാങ്കർ മറിഞ്ഞത്. അരമണിക്കൂറോളമാണ് ആളുകൾ കടുകെണ്ണ എടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോട്വാലി പൊലീസ് ആളുകളെ സ്ഥലത്ത് നിന്നും ഓടിക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ടാങ്കര്‍ ഉയർത്തി.