ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ചെന്നൈ സ്വദേശി ഗുരു പ്രസാദ്. മൻ കി ബാത്തിൽ' പ്രധാനമന്ത്രി തമിഴ്‌നാടിനെക്കുറിച്ച് സംസാരിച്ചതെല്ലാം സമാഹരിച്ച് ഗുരു പ്രസാദ് ഒരു ഇ-ബുക്ക് തയ്യാറാക്കിയിരുന്നു. ഇത് നമോ ആപ്പിൽ അത് പ്രസിദ്ധീകരിക്കുമെന്നും നരേന്ദ്രമോദി അറിയിച്ചിരുന്നു.
താൻ പ്രധാനമന്ത്രിയുടെ ഒരു വലിയ ആരാധകനാണ്. മൻ കി ബാത്തില്‍ തമിഴ്‌നാടിനെ കുറിച്ചും താൻ തയാറാക്കിയ ഇ-ബുക്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചത് വലിയ കാര്യമാണ്. അതിന് നരേന്ദ്രമോദിയോട് നന്ദി പറയുന്നുവെന്ന് ഗുരുപ്രസാദ് വാര്‍ത്ത ഏജൻസിയോട് പറഞ്ഞു.
Also Read: തമിഴ് ഭാഷയുടെ,സംസ്കാരത്തിന്‍റെ ആരാധകനെന്ന് നരേന്ദ്രമോദി
മൻ കി ബാത്തിന്‍റെ സ്ഥിരം ശ്രോതാവാണ് താൻ. തമിഴ്‌നാടിനെ കുറിച്ച് മോദി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ടാകാറുണ്ട്. അങ്ങനെയാണ് അദ്ദേഹം പറഞ്ഞതെല്ലാം കൂടി ചേര്‍ത്ത് ഒരു ഇ ബുക്ക് തയാറാക്കിയത് ഗുരു പ്രസാദ് പറഞ്ഞു.
തമിഴ് സംസ്കാരത്തിന്‍റെയും ഭാഷയുടെയും വലിയ ആരാധകനാണ് താനെന്ന് ഇന്നലെ(ജൂണ്‍ 27) മൻ കി ബാത്തില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും പുരാതനമായ ഭാഷയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണമെന്നും മോദി പറഞ്ഞു.