ചെന്നൈ: തമിഴ്‌നാട്ടില്‍ 9 പേരില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ഇന്നലെ(ജൂണ്‍ 26) ഡെല്‍റ്റ പ്ലസ് ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ച രണ്ട് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഏപ്രില്‍ 21ന് മരിച്ച രോഗിയുടെ സാമ്പിള്‍ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. എന്നാല്‍ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണമാണിതെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
Also Read: തമിഴ്‌നാട്ടില്‍ ആദ്യ ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചു
5415 കൊവിഡ് കേസുകളാണ് ഇന്നലെ(ജൂണ്‍ 26) തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചത്. 148 പേര്‍ രോഗം ബാധിച്ച് മരിച്ചു. 7661 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 44,924 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെ 48 ഡെല്‍റ്റ പ്ലസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 21 പേരിലാണ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെ, യുഎസ് തുടങ്ങി 12 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.