ETV Bharat / bharat

തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി; പൊതുസ്ഥലത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട - മാസ്ക്ക്

മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരും

Tamilnadu lifts COVID Curbs  after fall in infections!  നിയന്ത്രണങ്ങള്‍ നീക്കി തമിഴ്നാട്  വാക്സിന്‍  മാസ്ക്ക്  കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി തമിഴ്‌നാട്
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി തമിഴ്‌നാട്
author img

By

Published : Apr 4, 2022, 2:16 PM IST

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി തമിഴ്നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിൻവലിച്ചു. ഇതോടെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ആക്‌ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.

പൊതുജനാരോഗ്യ വകുപ്പിന്‍റെ നിർബന്ധിത വാക്സിനേഷൻ വിജ്ഞാപനം പിൻവലിച്ചിട്ടുണ്ടെങ്കിലും, മറ്റ് കൊവിഡ് -19 പ്രോട്ടോക്കോളുകൾ നിലനിൽക്കും. അതായത്, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് തുടരുക. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്.

നേരത്തെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മഹാരാഷ്ട്രയിൽ ഇപ്പോൾ മാസ്കും നിർബന്ധമില്ല. പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയിരുന്നു. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചു.

also read:അധിക ചെലവെന്ന് ആരോപിച്ച് കൊവിഡ് പരിശോധന നിര്‍ത്തി ലാബുകള്‍ ; പ്രതിസന്ധിയിലായി അടിയന്തര ആവശ്യക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.