ETV Bharat / bharat

Tamilnadu Idol Smuggling: സുഭാഷ് ചന്ദ്ര 5 കോടിക്ക് വിറ്റ വിഗ്രഹം അമേരിക്കന്‍ ആഭ്യന്തരവകുപ്പിന്‍റെ കൈവശം ; ചുരുളഴിച്ച് തമിഴ്‌നാട് സിഐഡി

Tamilnadu CID police trace Dancing Krishna idol to US: കോടികള്‍ വിലവരുന്ന കൃഷ്‌ണന്‍റെ വിഗ്രഹം അമേരിക്കയിലേക്ക് അനധികൃതമായി കടത്തിയതായി സിഐഡി സംഘം കണ്ടെത്തി

Tamilnadu CID trace Idol Smuggling  Tamilnadu CID  Idol Smuggling  Dancing Krishna idol  CID  Chola Regime  Tamilnadu Police  Idol Of Lord Krishna  Subash Chandra Kapoor  Gold of the Gods  Association for Research into Crimes against Art  Douglas Latchford  വിഗ്രഹ കടത്തുകളെക്കുറിച്ച് അന്വേഷണം  സിഐഡി സംഘം  സിഐഡി  കള്ളക്കടത്തിന്‍റെ കാണാപുറങ്ങളില്‍  കോടികള്‍ വിലവരുന്ന കൃഷ്‌ണന്‍റെ വിഗ്രഹം  കൃഷ്‌ണന്‍റെ വിഗ്രഹം  വിഗ്രഹം  വിഗ്രഹ കള്ളക്കടത്ത്  അമേരിക്ക  ചോള കാലഘട്ടം  സുഭാഷ് ചന്ദ്ര കപൂര്‍  ഗോള്‍ഡ് ഓഫ് ദി ഗോഡ്‌സ്  ക്രൈംസ് എഗെയിന്‍സ്‌റ്റ്‌ ആര്‍ട്ട്  തമിഴ്‌നാട്  ഡഗ്ലസ് ലാച്ച് ഫോര്‍ഡ്
Tamilnadu CID trace Idol Smuggling
author img

By ETV Bharat Kerala Team

Published : Sep 6, 2023, 4:58 PM IST

തിരുച്ചിറപ്പള്ളി : വിഗ്രഹ കള്ളക്കടത്തിന്‍റെ (Idol Smuggling) ഞെട്ടിക്കുന്ന കഥകള്‍ പുറത്തുകൊണ്ടുവന്ന് തമിഴ്‌നാട് പൊലീസിന്‍റെ (Tamilnadu Police) സിഐഡി വിഭാഗം (Criminal Investigation Department). കോടികള്‍ വിലവരുന്ന കൃഷ്‌ണ വിഗ്രഹം (Idol Of Lord Krishna) അമേരിക്കയിലേക്ക് അനധികൃതമായി കടത്തിയതായി, വിഗ്രഹ മോഷണ സംഭവങ്ങള്‍ അന്വേഷിക്കുന്ന തമിഴ്‌നാട് സിഐഡി (Tamilnadu CID) വിഭാഗം കണ്ടെത്തി. ചോള കാലഘട്ടത്തിലേതെന്ന് (Chola Regime) കരുതുന്ന കൃഷ്‌ണ വിഗ്രഹം വെങ്കലത്തില്‍ തീര്‍ത്തതാണ്.

നൃത്തമാടുന്ന രൂപത്തിലുള്ള കൃഷ്‌ണന്‍റെ ഭാവമാണ് വിഗ്രഹത്തിനുള്ളത് (Dancing Krishna idol). നിലവില്‍ അമേരിക്കന്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശമിരിക്കുന്ന വിഗ്രഹം എങ്ങനെ അവിടെ എത്തിച്ചേര്‍ന്നു എന്നതിനെപ്പറ്റി തമിഴ്‌നാട് സിഐഡി സംഘം അന്വേഷിച്ചുവരികയാണ്.

കണ്ടെത്തലുകള്‍ ഇങ്ങനെ : കാളിയ കല്‍ക്കി അഥവാ കാളിയ മര്‍ദ്ദന കൃഷ്‌ണ വിഗ്രഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ നിര്‍മിച്ചതാവാം വിഗ്രഹമെന്നാണ് അനുമാനം. കുപ്രസിദ്ധ രാജ്യാന്തര വിഗ്രഹ കള്ളക്കടത്തുകാരന്‍ സുഭാഷ് ചന്ദ്ര കപൂറാണ് (Subash Chandra Kapoor) ഈ വിഗ്രഹം ഇന്ത്യയില്‍ നിന്ന് കടത്തിയതെന്നാണ് സംശയിക്കുന്നത്. അഞ്ച്‌ കോടി ഇരുപത് ലക്ഷം രൂപയ്ക്ക് സുഭാഷ് ചന്ദ്ര കപൂര്‍ ഈ വിഗ്രഹം അമേരിക്കയിലെ ഒരു പുരാവസ്‌തു പ്രേമിക്ക് വിറ്റുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിഗ്രഹ കടത്തുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് തിരുച്ചിറപ്പള്ളി എഡിഎസ്‌പി ജി.ബാലമുരുഗന്‍റെ നേതൃത്വത്തിലുള്ള സിഐഡി പ്രത്യേക സംഘത്തിന്‍റെ ശ്രദ്ധ ഈ വിഗ്രഹത്തിലുടക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണ് കോടികളുടെ കള്ളക്കടത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയത്.

കള്ളക്കടത്ത് സംഘത്തിന് പിന്നാലെ : 2008ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ലൂയിസ് നിക്കോള്‍സന്‍റെ ഗോള്‍ഡ് ഓഫ് ദി ഗോഡ്‌സ് (Gold of the Gods) എന്ന ലേഖനത്തില്‍ ഈ വിഗ്രഹത്തിന്‍റെ ചിത്രം അന്വേഷണ സംഘം കണ്ടെത്തി. ഇത് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഘം സമാനമായ മറ്റൊരു ലേഖനം കണ്ടെടുത്തു. 2019 ല്‍ അസോസിയേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ടു ക്രൈംസ് എഗെയിന്‍സ്‌റ്റ്‌ ആര്‍ട്ട് (Association for Research into Crimes against Art) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ വിഗ്രഹത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ കണ്ടെത്താനായി. 'ഹോള്‍ഡ് ഓണ്‍ യുവര്‍ ഹാറ്റ്: ആന്‍റിക്വിറ്റീസ് ഡീലര്‍ ഡഗ്ലസ് ലാച്ച് ഫോര്‍ഡ് എന്ന പാപ്കോങ്ങ് ക്രിയാങ്‌സാക്ക്' എന്നായിരുന്നു ലേഖനത്തിന്‍റെ പേര്.

ലോകമെങ്ങും അറിയപ്പെടുന്ന പുരാവസ്‌തു വ്യാപാരിയായ ഡഗ്ലസ് ലാച്ച് ഫോര്‍ഡ് (Douglas Latchford) വിലമതിക്കുന്ന വിഗ്രഹങ്ങളും പുരാവസ്‌തുക്കളും ലോകത്തെവിടെ കണ്ടാലും വാങ്ങിക്കൂട്ടുന്നതില്‍ തല്‍പ്പരനായിരുന്നു. 2020 ല്‍ മരണമടഞ്ഞ ലാച്ച്ഫോര്‍ഡ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ നിന്നുള്ള കുപ്രസിദ്ധ വിഗ്രഹ കള്ളക്കടത്തുകാരന്‍ സുഭാഷ് ചന്ദ്ര കപൂറില്‍ നിന്ന് വന്‍ തുക നല്‍കി സ്വന്തമാക്കിയതാണ് ഈ അത്യപൂര്‍വ കൃഷ്‌ണ വിഗ്രഹമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കൈമാറ്റത്തിന്‍റെ രേഖകളും ലാച്ച്ഫോര്‍ഡിന്‍റെ കൈവശമുണ്ടായിരുന്നു. പക്ഷേ സുഭാഷ് ചന്ദ്ര കപൂര്‍ അമേരിക്കയിലെ നാന്‍സി വെയ്‌നറുടെ സഹായത്തോടെ വ്യാജ രേഖകളും റിപ്പോര്‍ട്ടും സൃഷ്‌ടിച്ചാണ് വിഗ്രഹം ലാച്ച്ഫോര്‍ഡിന് വിറ്റതെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.

ഇനി എന്ത് : ഇനി അറിയാനുള്ളത്, എന്നാണ് ഈ വിഗ്രഹം കടത്തിയതെന്നാണ്. ഒപ്പം തമിഴ്‌നാട്ടിലെ ഏത് ക്ഷേത്രത്തില്‍ നിന്നാണ് സുഭാഷ് കപൂറിന് വിഗ്രഹം കിട്ടിയതെന്നും അറിയാനുണ്ട്. 2005 ന് മുമ്പായിരിക്കാം വിഗ്രഹം മോഷ്‌ടിച്ച് കടത്തിയതെന്നാണ് തമിഴ്‌നാട് സിഐഡി സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ഏതായാലും സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പ്രത്യേക സംഘം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.