ETV Bharat / bharat

ഇതര സംസ്ഥാനങ്ങളെ ബന്ധിച്ച് അതിവേഗ റെയിൽ ഇടനാഴി വേണമെന്ന് എംകെ സ്‌റ്റാലിന്‍

author img

By

Published : Sep 3, 2022, 8:20 PM IST

തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴി ഉള്‍പ്പടെ നിരവധി ആവശ്യങ്ങളുമായി തമിഴ്‌മനാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍

Tamilnadu CM  MK Stalin  high speed rail corridor  Southern zonal Council  Stalin suggests to create high speed rail corridor  high speed rail corridor connecting states  അതിവേഗ റെയിൽ ഇടനാഴി  എംകെ സ്‌റ്റാലിന്‍  സ്‌റ്റാലിന്‍  തമിഴ്‌മനാട് മുഖ്യമന്ത്രി  തമിഴ്‌മനാട്  തിരുവനന്തപുരം  തിരുവനന്തപുരത്ത് നടക്കുന്ന  സതേൺ സോണൽ കൗൺസിൽ  സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴി  ചെന്നൈ  കോയമ്പത്തൂർ  തൂത്തുക്കുടി  കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ  ആഭ്യന്തര മന്ത്രി  മുഖ്യമന്ത്രി  ജിഎസ്ടി
'അതിവേഗ റെയിൽ ഇടനാഴി നിര്‍മിക്കണം'; സതേൺ സോണൽ കൗൺസില്‍ യോഗത്തില്‍ ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി എംകെ സ്‌റ്റാലിന്‍

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയിൽ ഇടനാഴി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഈ നീക്കം വിമാനങ്ങളെക്കാളും, മറ്റു യാത്രാമാര്‍ഗങ്ങളെക്കാള്‍ ലാഭകരവും, ഊർജക്ഷമവും, മലിനീകരണം കുറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്‌റ്റാലിന്‍.

യാത്രാവേഗം വർധിപ്പിക്കുന്നതിന് തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, തൂത്തുക്കുടി, മധുര എന്നിവിടങ്ങളെ പരസ്‌പരവും, ഇതര സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴി സൃഷ്‌ടിക്കണമെന്നാണ് എംകെ സ്‌റ്റാലിന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഈ ഉദ്യമം രാജ്യത്തിന്‍റെ എക്കാലത്തേയും അഭിലാഷമായ കാര്‍ബണിന്‍റെ അളവ് കുറയ്‌ക്കുന്നതിനും, സാമ്പത്തിക അഭിവൃദ്ധി വര്‍ധിക്കാനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ തന്‍റെ സര്‍ക്കാര്‍ നിരന്തര ജാഗ്രതയും, കര്‍ശന ക്രമസമാധാനപാലനവും, സാമുദായിക സൗഹാര്‍ദവും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് മേധാവികൾക്കിടയിൽ മികച്ച ഏകോപനത്തിന് താന്‍ നിർദ്ദേശിക്കുന്നുവെന്നും ഈ രംഗത്ത് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തന്‍റെ സഹോദരന്മാരായ മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിക്കുന്നുവെന്നും സ്‌റ്റാലിന്‍ പറഞ്ഞു. വൈദ്യുതി രംഗത്ത് സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള വിതരണ ലൈസന്‍സുകള്‍ പിന്‍വലിച്ച് ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി എത്തിക്കാനുള്ള ഭേദഗതി ബില്ലിനായി കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തെക്കന്‍ സംസ്ഥാനങ്ങളുടെ താരിഫ് ഷോക്ക് ഒഴിവാക്കാൻ റായ്ഗഡ്-പുഗലൂർ-തൃശൂർ 800 കിലോ വാട്ട് എച്ച്‌വിഡിസി സംവിധാനം ദേശീയ ആസ്‌തിയായി പ്രഖ്യാപിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് 27 ഗിഗാ വാട്ടിന്റെ ഏറ്റവും ഉയർന്ന കടൽത്തീര കാറ്റ് സാധ്യതയുള്ള സംസ്ഥാനമായതിനാൽ, കാറ്റാടി യന്ത്രങ്ങളിലൂടെ ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാം. മാത്രമല്ല, ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും സംഭരിക്കാൻ സംസ്ഥാനം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎസ്ടിക്കുള്ള നഷ്‌ടപരിഹാര കാലാവധി നീട്ടണമെന്നതും സ്‌റ്റാലിന്‍ ആവശ്യമായി മുന്നോട്ടുവെച്ചു. ജിഎസ്ടി നഷ്‌ടപരിഹാര കാലാവധി രണ്ടുവര്‍ഷം വരെ നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിനുള്ള ദുരന്തനിവാരണ ഫണ്ടും, മറ്റു ഫണ്ടുകളും ഉടന്‍ അനുവദിക്കണമെന്നും, തമിഴ്‌നാട് നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ അണ്ടര്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കുള്ള പ്രവേശന ബില്ലിന് രാഷ്‌ട്രപതിയുടെ വേഗത്തിലുള്ള സമ്മതം ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, അടുത്ത ദക്ഷിണമേഖലാ കൗൺസിൽ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ തമിഴ്‌നാട്ടിന് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.