പുതുച്ചേരി: പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറായി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് അധിക ചുമതല. ലെഫ്റ്റനന്‍റ് ഗവർണറുടെ ചുമതലകൾ നൽകി കൊണ്ടുള്ള നിയമന ഉത്തരവ് രാഷ്ട്രപതിയിൽ നിന്ന് പുതുച്ചേരി റസിഡന്‍റ് കമ്മിഷണർ കൈമാറിയതായി ഹൈദരാബാദിൽ നിന്ന് സൗന്ദരരാജൻ ട്വീറ്റ് ചെയ്തു.
പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറായിരുന്ന കിരൺ ബേദി സ്ഥാനമൊഴിഞ്ഞ ശേഷമാണ് ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി തെലങ്കാന ഗവർണറെ പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുടെ ചുമതലകൾ നിർവഹിക്കാൻ നിർദേശിച്ചത്.