ETV Bharat / bharat

'ദുരഭിമാനക്കൊലയ്‌ക്കെതിരെ അത്തരം എഴുത്തുകള്‍ പ്രധാനം' ; 'പൈര്‍' ബുക്കര്‍ ലോങ് ലിസ്റ്റില്‍ ഇടംപിടിച്ചതില്‍ പെരുമാള്‍ മുരുഗന്‍ - ദുരഭിമാനക്കൊല പ്രമേയമാക്കി പൈര്‍

1980കളിലെ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള യുവ പ്രണയമാണ് 'പൈര്‍' എന്ന നോവലിന്‍റെ ഇതിവൃത്തം. 2013 ല്‍ തമിഴില്‍ പുറത്തുവന്ന കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം സാധ്യമാക്കിയിരിക്കുന്നത് അനിരുദ്ധന്‍ വാസുദേവനാണ്

Tamil writer Perumal murugans novel pyre in booke prize long list
'ദുരഭിമാനക്കൊലയ്‌ക്കെതിരെ അത്തരം എഴുത്തുകള്‍ പ്രധാനം' ; 'പൈര്‍' ബുക്കര്‍ ലോങ് ലിസ്റ്റില്‍ ഇടംപിടിച്ചതില്‍ പെരുമാള്‍ മുരുഗന്‍
author img

By

Published : Mar 15, 2023, 2:37 PM IST

ചെന്നൈ : 'ഏറെ സന്തോഷം തോന്നുന്നു, ഞാന്‍ പ്രതീക്ഷ വയ്ക്കുന്നില്ല. സ്വാഭാവികമായി എന്നിലേക്ക് വരുന്ന കഥകളാണ് എഴുതുന്നത്. 'പൈറി'ന്‍റെ എഴുത്ത് അനുഭവവും അങ്ങനെ തന്നെ'.ദുരഭിമാനക്കൊല പ്രമേയമാക്കി രചിച്ച 'പൈര്‍' എന്ന നോവല്‍ ബുക്കര്‍ ലോങ് ലിസ്റ്റില്‍ ഇടംപിടിച്ചതില്‍ പെരുമാള്‍ മുരുഗന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതാദ്യമായാണ് തമിഴ് നോവല്‍ ബുക്കര്‍ ലോങ് ലിസ്റ്റില്‍ ഇടംപിടിക്കുന്നത്.

1980 കളിലെ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള യുവ പ്രണയമാണ് നോവലിന്‍റെ ഇതിവൃത്തം. 2013 ല്‍ തമിഴില്‍ പുറത്തുവന്ന നോവലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം സാധ്യമാക്കിയിരിക്കുന്നത് അനിരുദ്ധന്‍ വാസുദേവനാണ്. 'ദുരഭിമാനക്കൊലകള്‍ ഇപ്പോള്‍ നോവലുകളിലും കഥകളിലും സിനിമകളിലും വിഷയമായി വരാറുണ്ട്. സോഷ്യൽ മീഡിയകളിലും അത് സജീവ ചര്‍ച്ചയാകുന്നു. അതിനാൽ, അത്തരം സംഭവങ്ങൾ വാർത്തയാവുകയും പൊതുമധ്യത്തിലേക്ക് വരികയും ചെയ്യുന്നു. ദുരഭിമാനക്കൊലയെന്ന ഭീഷണിക്കെതിരായ പോരാട്ടത്തില്‍ അത് പ്രധാനമാണ്' - വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പെരുമാള്‍ മുരുഗന്‍ വ്യക്തമാക്കി.

'പത്തിരുപത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇത്തരം സംഭവങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നതല്ല സാഹചര്യം. വലിയ സാമൂഹ്യ മാറ്റമാണ് സംഭവിച്ചത്. വരുംകാലത്ത് ഈ സമ്പ്രദായം തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ കരുതുന്നത്. ആളുകൾ നിഷ്കളങ്കരാണെന്നാണ് പൊതുവെ കരുതപ്പെടുക. അത്തരത്തിലാണ് സാമാന്യബുദ്ധിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷേ അത് അങ്ങനെയല്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ തന്നെ മനുഷ്യര്‍ പലപ്പോഴും കളങ്കിതരാണ്' - എഴുത്തുകാരന്‍ പറയുന്നു.

ഏപ്രില്‍ 18 ന് ബുക്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെയ് 23 നാണ് ജേതാവിനെ പ്രഖ്യാപിക്കുക. ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന നോവലിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 13 പുസ്തകങ്ങളിൽ ഒന്നായാണ് 'പൈർ' ഇടംപിടിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ 2023 ലെ ലോങ് ലിസ്റ്റ് പുറത്തുവിട്ടത്.

'എഴുത്തും കുടുംബകാര്യങ്ങളും കൃഷിയുമായാണ് ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്. സത്യത്തില്‍ എനിക്ക് വേണ്ടത്ര സമയമില്ല' - 56 കാരനായ പെരുമാള്‍ മുരുഗന്‍ പറയുന്നു. കോളജ് അധ്യാപകനായിരിക്കെ വിആര്‍എസ് എടുക്കുകയായിരുന്നു അദ്ദേഹം.

പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു എന്ന് പ്രസ്താവിച്ച് രചന നിര്‍ത്തുകയാണെന്ന് 2015 ല്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായെങ്കിലും അദ്ദേഹം ആ വഴിയില്‍ തിരികെയെത്തുകയും ശ്രദ്ധേയ രചനയിലൂടെ ഇപ്പോള്‍ അന്താരാഷ്ട്ര സാഹിത്യ വിഹായസ്സിലേക്ക് ഉയരുകയുമാണ്. 'മാതൊരുപാകന്‍' എന്ന നോവല്‍ പുറത്തുവന്നതോടെയാണ് വിവിധ ജാതീയ സംഘടനകള്‍ പുസ്തകം കത്തിക്കുകയും ഇദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്‌തത്. അത് പിന്നീട് കോടതി വ്യവഹാരങ്ങളിലേക്കും നയിക്കപ്പെട്ടു. എന്നാല്‍ അതിന്‍റെ തീര്‍പ്പുവിധിയില്‍ ജഡ്‌ജി ഇങ്ങനെ കുറിച്ചു.'എഴുത്തുകാരൻ ഏറ്റവും മികച്ച സൃഷ്‌ടിയിലേക്ക് ഉയിർത്തെഴുന്നേൽക്കട്ടെ, എഴുതുക'.

ആ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പെരുമാള്‍ മുരുഗന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'ഇപ്പോൾ അതേക്കുറിച്ച് പരാമര്‍ശമില്ലാതെ എന്നെക്കുറിച്ച് ഒന്നും പുറത്തുവരാറില്ല. അന്നത്തെ വാക്കുകള്‍ അത്രമേല്‍ പ്രശസ്‌തിയാര്‍ജിച്ചു. എന്‍റെ പേര് പറയുന്നിടത്തെല്ലാം ആ വരികൾ അനിവാര്യമായി വരികയാണ്. എന്നാല്‍ അന്നത്തെപ്പോലെയല്ല കാര്യങ്ങള്‍. ഇപ്പോള്‍ എന്‍റെ ജീവിതം വ്യത്യസ്തമാണ്'.

തമിഴ്‌നാട്ടിലെ നാമക്കലിൽ കഴിയുന്ന പെരുമാള്‍ മുരുഗൻ ഇപ്പോൾ ഒരു പുതിയ നോവലിന്‍റെ പണിപ്പുരയിലാണ്. ഇതിനിടെ ചെറുകഥകളും അദ്ദേഹത്തിന്‍റേതായി പുറത്തുവരുന്നുണ്ട്. ഇതുവരെ, 11 നോവലുകളും 5 വീതം ചെറുകഥ - കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നോവലുകളും ചെറുകഥ സമാഹാരങ്ങളും ഇംഗ്ലീഷ്, മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.