ETV Bharat / bharat

തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേർ മരിച്ചു ; 15 പേര്‍ ചികിത്സയില്‍

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് മെയ്‌ 13ന് വൈകിട്ടാണ് വ്യാജമദ്യ ദുരന്തമുണ്ടായത്

Tamil nadu villupuram hooch tragedy  villupuram hooch tragedy updates  Tamil nadu villupuram hooch tragedy updates  മദ്യം കഴിച്ച് മൂന്നുപേർ മരിച്ചു  തമിഴ്‌നാട്ടിലെ വില്ലുപുരത്ത്  ചെന്നൈ  വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു
മദ്യം കഴിച്ച് മൂന്നുപേർ മരിച്ചു
author img

By

Published : May 14, 2023, 3:25 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ വില്ലുപുരത്ത് വ്യാജമദ്യം കഴിച്ച മൂന്നുപേർക്ക് ദാരുണാന്ത്യം. ശങ്കർ (50), സുരേഷ് (60), ദരണിവേൽ (50) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരദേശ ഗ്രാമമായ എക്കിയാർകുപ്പത്താണ് സംഭവം.

ശനിയാഴ്‌ച (മെയ്‌ 13) വൈകുന്നേരം ഈ പ്രദേശത്തെ ഒരു ചടങ്ങില്‍ വിതരണം ചെയ്‌ത മദ്യം കഴിച്ചതിനെ തുടര്‍ന്നാണ് അപകടം. മദ്യപിച്ചവര്‍ വന്‍തോതില്‍ ഛർദിച്ച സാഹചര്യത്തില്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്ന് പേരും ഇന്ന് പുലർച്ചെയാണ് മരിച്ചത്. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി മറ്റ് 15 പേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം ജില്ല പൊലീസ് സൂപ്രണ്ട് എൻ ശ്രീനാഥ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.