ചെന്നൈ : അരിയല്ലൂരില്‍ 10 പര്യവേക്ഷണ കിണറുകൾ കുഴിക്കാൻ പരിസ്ഥിതി അനുമതി ആവശ്യപ്പെട്ട ഒഎൻജിസിയുടെ അപേക്ഷ നിരസിച്ച് തമിഴ്‌നാട്. ജൂൺ 21ന് സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി (എസ്ഇഎഎ) ആവശ്യം നിരാകരിക്കുകയായിരുന്നു.
വ്യവസായ മന്ത്രി തങ്കം തെന്നരസുവാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. ആവശ്യമായ രേഖകളും പഠന റിപ്പോർട്ടുകളും സമർപ്പിക്കാൻ പ്രൊജക്‌ട് അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂൺ 17നാണ് പാരിസ്ഥിതിക അനുമതിക്കായി പ്രൊജക്‌ട് വക്താവ് അപേക്ഷ നല്‍കിയത്.
Also Read: പട്ടാപ്പകൽ യുവാവിനെ ലാത്തിക്കടിച്ച് കൊന്നു; എസ്‌ഐ പിടിയിൽ
കൃഷിക്കാർക്ക് പുനരധിവാസവും കാർഷിക ഭൂമിക്കുള്ള നഷ്‌ടപരിഹാരവും, വളർത്തുമൃഗങ്ങളുടെ മേച്ചിൽസ്ഥലങ്ങൾ, ആവാസ വ്യവസ്ഥകൾ, ഗ്രീൻ ബെൽറ്റിന്‍റെ പുനസ്ഥാപനം, സാമൂഹിക-സാമ്പത്തിക വശങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഒഎൻജിസി നൽകിയിട്ടില്ലെന്ന് എസ്ഇഎഎ വിശദീകരിച്ചു.