ETV Bharat / bharat

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് ഇനി തമിഴ് നിര്‍ബന്ധം - സർക്കാർ ജോലികൾക്ക് തമിഴ് പരീക്ഷ നിർബന്ധമാക്കി

സർക്കാർ ജോലി നേടണമെങ്കിൽ തമിഴ് ഭാഷ പരീക്ഷയില്‍ കുറഞ്ഞത് 40 മാർക്ക് നേടണം|Tamil Nadu passes order to make Tamil exam mandatory for government jobs

tamil exam mandatory for government jobs  tamilnadu government new policy on government jobs  സർക്കാർ ജോലികൾക്ക് തമിഴ് പരീക്ഷ നിർബന്ധമാക്കി  സർക്കാർ ജോലികൾക്ക് പുതിയ നയം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
സർക്കാർ ജോലിക്ക് തമിഴ്‌ പരീക്ഷ നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ
author img

By

Published : Dec 4, 2021, 4:18 PM IST

ചെന്നൈ: സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികൾക്കും തമിഴ് പരീക്ഷ നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ. സർക്കാർ ജോലികൾക്കായി സംസ്ഥാനത്തെ റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന മത്സര പരീക്ഷകൾക്ക് എല്ലാ ഉദ്യോഗാർഥികൾക്കും തമിഴ് പരീക്ഷ നിർബന്ധമാക്കിക്കൊണ്ട് വെള്ളിയാഴ്‌ചയാണ് സർക്കാർ ഉത്തരവിറക്കിയത്.

തമിഴ്‌ പരീക്ഷ യോഗ്യത പരീക്ഷയായിരിക്കുമെന്നും സർക്കാർ ജോലി നേടണമെങ്കിൽ കുറഞ്ഞത് 40 മാർക്ക് നേടണമെന്നും സംസ്ഥാന ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു.

സാമൂഹിക നീതി പുലർത്താൻ സഹായിക്കുന്നതാണ് പുതിയ നയം. റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിൽ സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രാധാന്യം നൽകും. സംസ്ഥാനത്തെ എട്ട് കോടി ജനങ്ങൾക്കായി ഒമ്പത് ലക്ഷം സർക്കാർ തസ്‌തികകളുണ്ടെന്നും മന്ത്രി അറിയിച്ചു. |Tamil Nadu passes order to make Tamil exam mandatory for government jobs

Also Read: ജമ്മു കശ്‌മീരില്‍ തീവ്രവാദി സുരക്ഷ സേനയുടെ പിടിയിയില്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.