ETV Bharat / bharat

എൽജിബിടിക്യുഐഎ പ്ലസിന് പദാവലിയുമായി തമിഴ്‌നാട് ; വിജ്ഞാപനമിറക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - മദ്രാസ് ഹൈക്കോടതി

എൽജിബിടിക്യുഐഎ പ്ലസ് വ്യക്തികളെ വിശേഷിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പദാവലിയിറക്കിയത് സംബന്ധിച്ച്, അഡീഷണൽ അഡ്വക്കേറ്റ് ജനറലാണ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്

Tamil nadu govt released LGBTQ glossary  എൽജിബിടിക്യുഐഎ പ്ലസിന് പദാവലിയുമായി തമിഴ്‌നാട്  എൽജിബിടിക്യുഐഎ പ്ലസ്  LGBTQ glossary  തമിഴ്‌നാട് സർക്കാർ  Tamil nadu govt
എൽജിബിടിക്യുഐഎ പ്ലസിന് പദാവലിയുമായി തമിഴ്‌നാട് ; വിജ്ഞാപനമിറക്കിയെന്ന് ഹൈക്കോടതില്‍
author img

By

Published : Aug 23, 2022, 10:33 PM IST

ചെന്നൈ : എൽജിബിടിക്യുഐഎ പ്ലസ് വ്യക്തികളെ അഭിസംബോധന ചെയ്യാന്‍ പദാവലി പുറത്തിറക്കിയതായി തമിഴ്‌നാട് സർക്കാർ. ഇതുസംബന്ധിച്ച വിവരം സര്‍ക്കാര്‍, മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതിനെക്കുറിച്ച് ഹൈക്കോടതി, സര്‍ക്കാരിന് ചില നിർദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരമാണ് തമിഴ്‌നാട് സർക്കാർ പദാവലി പുറത്തിറക്കിയത്.

'അന്തസും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കാന്‍...': ഈ വർഷം ഓഗസ്റ്റ് 20 നാണ് തമിഴ്‌നാട് സർക്കാറിന്‍റെ സാമൂഹിക ക്ഷേമ സ്‌ത്രീ ശാക്തീകരണ വകുപ്പ്, പദാവലി പ്രസിദ്ധീകരിച്ചത്. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, ചൊവ്വാഴ്ച (ഓഗസ്റ്റ് 23) ജസ്റ്റിസ് എൻ അനന്ത് വെങ്കിടേഷിന് മുന്‍പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഔദ്യോഗികമായി ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പകർപ്പ് അദ്ദേഹം ജഡ്‌ജിക്ക് കൈമാറി. ഔദ്യോഗിക ഗസറ്റില്‍ പദാവലി പ്രസിദ്ധീകരിക്കുന്നതിലൂടെ, അതിൽ പരാമർശിച്ചിരിക്കുന്ന നിബന്ധനകൾക്ക് നിയമപരമായ പിന്തുണയുണ്ടാകും. ഇതേതുടര്‍ന്ന്, എല്‍ജിബിടിക്യുഐഎ പ്ലസ് കമ്മ്യൂണിറ്റിയെ പൊതുവിടങ്ങളില്‍ അഭിസംബോധന ചെയ്യുന്നതിന് ഈ പദങ്ങള്‍ ഉപയോഗിക്കേണ്ടത് നിർബന്ധമാക്കും.

ഇത്തരമൊരു രീതി നടപ്പിലാകുന്നതോടെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാമൂഹികമായി അന്തസും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കാനാവും. ഇതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എഎജി വിശദീകരിച്ചു. എഎജിയുടെ സബ്‌മിഷനുകൾ രേഖപ്പെടുത്തിയ ജഡ്‌ജി, ദൃശ്യ, അച്ചടി മാധ്യമങ്ങൾ ഉൾപ്പടെയുള്ളവര്‍ അറിയിപ്പ് ശ്രദ്ധിച്ച്, ആവശ്യമുള്ളിടത്ത് വിജ്ഞാപനമിറക്കിയ നിബന്ധനകൾ ഉപയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അഭിസംബോധന ചെയ്യണമെന്നും വ്യക്തമാക്കി.

'വകുപ്പിന്‍റെ അനുമതി ആവശ്യം': ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണം ചട്ടങ്ങൾ സംബന്ധിച്ച്, സാമൂഹ്യക്ഷേമ ഡയറക്‌ടറിൽ നിന്ന് കരട് നിയമങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് 2019 ലെ കേന്ദ്ര നിയമത്തിന്‍റെ സൂക്ഷ്‌മപരിശോധന ആവശ്യമാണെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, ജഡ്‌ജിയെ അറിയിച്ചു. ഇതിന് നിയമ വകുപ്പിന്‍റെ അനുമതിയും ആവശ്യമാണ്. ചട്ടങ്ങൾ അന്തിമമാക്കുന്നത് സംബന്ധിച്ച് ആറുമാസത്തെ സമയം കൂടി വേണമെന്ന് ജഡ്‌ജിയോട് എഎജി അഭ്യർഥിച്ചു.

ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ സംബന്ധിച്ചുള്ള നയരൂപീകരണത്തിനായി സംസ്ഥാന ആസൂത്രണ കമ്മീഷനിലെ ബന്ധപ്പെട്ടവര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വെൽഫെയർ ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജഡ്‌ജി അറിയിച്ചു. അന്തിമ നയം രൂപീകരിക്കാൻ ആറുമാസം കൂടി സമയം തേടിയത് പൂർണമായും അംഗീകരിക്കാനാവില്ലെന്ന് ജഡ്‌ജി പറഞ്ഞു. ഈ വിഷയത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഈ പ്രക്രിയ ഒരു വർഷത്തിലേറെയായി നടക്കുന്നു. എന്നിട്ടും, എന്തിനാണ് ആറ് മാസത്തെ കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്നത് സംബന്ധിച്ച് ഒരു അടിസ്ഥാനവുമില്ലെന്ന് ജഡ്‌ജി ആശ്ചര്യത്തോടെ പറഞ്ഞു.

എല്‍ജിബിടിക്യുഐഎ പ്ലസ് വിഭാഗത്തില്‍പ്പെടുന്നവര്‍ വളരെക്കാലമായി സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ, ഇവരുമായി ബന്ധപ്പെട്ട നയവും നിയമങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് മുൻതൂക്കം നൽകേണ്ട സമയമാണിതെന്ന് സർക്കാർ ഓർക്കണം. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തെക്കുറിച്ച് സര്‍ക്കാര്‍ സത്യസന്ധതയും ഗൗരവവും കാണിക്കുന്നുണ്ടെങ്കിൽ നയവും നിയമങ്ങളും അന്തിമമാക്കാന്‍ വേഗത കാണിക്കേണ്ടതുണ്ട്. വിഷയം സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും ജഡ്‌ജി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.