ETV Bharat / bharat

Mi-17V5 Crash: തമിഴ്‌നാട് ഫോറൻസിക് വിഭാഗം കൂനൂരില്‍ പരിശോധന നടത്തി

Tamil Nadu's forensic dept reaches Coonoor air crash site: ഫോറന്‍സിക് വിഭാഗം മേധാവി ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഹെലികോപ്‌റ്റർ അപകടം നടന്ന കൂനുരിലെ കാട്ടേരിയിലെത്തിയത്.

Coonoor air crash  Bipin Rawat chopper crash  Tamil Nadu's forensic dept reaches Coonoor air crash site  IAF Mi-17V5 helicopter crash  തമിഴ്‌നാട് ഫോറൻസിക് വിഭാഗം കൂനൂരില്‍ പരിശോധന നടത്തി  ഹെലികോപ്റ്റര്‍ അപകടത്തില്‍ തമിഴ്‌നാടിന്‍റെ ഫോറന്‍സിക് പരിശോധന
Mi-17V5 Crash: തമിഴ്‌നാട് ഫോറൻസിക് വിഭാഗം കൂനൂരില്‍ പരിശോധന നടത്തി
author img

By

Published : Dec 9, 2021, 1:02 PM IST

നീലഗിരി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം തമിഴ്‌നാട് ഫോറൻസിക് വിഭാഗം പരിശോധിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൂനുരിലെ കാട്ടേരിയിലെത്തിയത്.

വ്യോമസേന മേധാവി എയർ മാർഷൽ വി.ആർ ചൗധരിയും ഇന്ന് അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബുവിനൊപ്പമാണ് അദ്ദേഹം സംഭവ സ്ഥലത്തെത്തിയത്.

സംയുക്ത സേനാ മേധാവി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്റർ ബുധനാഴ്‌ച ഉച്ചയ്ക്കാണ് അപകടത്തിൽപെട്ടത്. ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സന്ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം.

also read: ഹെലികോപ്‌റ്റർ അപകടം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് രാജ്‌നാഥ് സിങ് പാർലമെന്‍റില്‍

ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും മരണപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വെല്ലിങ്ടണ്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി 2019 ഡിസംബർ 31നാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. 2017 ജനുവരി മുതൽ 2019 ഡിസംബർ വരെ അദ്ദേഹം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.