ETV Bharat / bharat

ഡ്യൂട്ടിക്കിടെ ബിജെപി അംഗത്വം സ്വീകരിച്ചു; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ - cop Joined BJP on duty

Tamil Nadu Cops Suspended: തമിഴ് നാട്ടിൽ ഡ്യൂട്ടിക്കിടെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കുയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്‌ത രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

Etv BharatTN cops suspended  പൊലീസുകാർ ബിജെപിയിൽ  cop Joined BJP on duty  തമിഴ്‌നാട് പൊലീസ്
tamil nadu cops suspended
author img

By ETV Bharat Kerala Team

Published : Jan 4, 2024, 4:25 PM IST

Updated : Jan 4, 2024, 11:01 PM IST

ചെന്നൈ: തമിഴ്‌നാട് വെളിപ്പാളയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ഡ്യൂട്ടിക്കിടെ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്‌തതിനാണ് നടപടി(Two Tamil Nadu cops suspended after joining BJP on duty). സ്‌പെഷ്യൽ സബ് ഇൻസ്‌പെക്‌ടർ കാർത്തികേയനെയും സബ് ഇൻസ്‌പെക്‌ടർ രാജേന്ദ്രനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്‌. ആവുരിത്തിടലിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ നടത്തിയ റോഡ് ഷോയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് പുലിവാലു പിടിച്ചത്.

ബിജെപി അംഗങ്ങളെ ചേർക്കുന്ന സ്‌റ്റാളിലേക്ക് പോയ പൊലീസുകാർ ചട്ടങ്ങളുടെ ലംഘനം നടത്തി എൻറോൾമെന്‍റിന് ആവശ്യമായ നമ്പറിലേക്ക് 'മിസ്‌ഡ് കോൾ' നൽകിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സർവീസ് ചട്ടങ്ങളുടെ ലംഘനവും പ്രോട്ടോക്കോളുകളുടെ ലംഘനവുമാണ് നടന്നതെന്ന് നാഗപട്ടണം ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് ഹര്‍ഷ് സിങ് അന്ന് തന്നെ പ്രാഥമിക അന്വേഷണം നടത്തി, ഇരുവരെയും ഡിസംബർ 28-ന് ആംഡ് റിസർവ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് സംബന്ധിച്ച് വിശദമായ വകുപ്പ് തല അന്വേഷണം നടത്തി ഇരുവരും സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് സസ്പെന്‍റ് ചെയ്‌തതെന്ന് നാഗപട്ടണം സൂപ്രണ്ട് പറഞ്ഞു. തമിഴ്‌നാട് സബോർഡിനേറ്റ് പൊലീസ് ഓഫീസർമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് തഞ്ചാവൂർ റേഞ്ചിലെ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ജയചന്ദ്രനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തത്.

അതേസമയം പൊലീസുകാർക്ക് എതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. എന്നാൽ ഇത്തരം അച്ചടക്കനടപടികൾ നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏത് അപ്പീലിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Also Read: കോഴിക്കോട് പൊലീസിന് നേരെ ആക്രമണം; വാഹനം അടിച്ച് തകര്‍ത്തു, 4 പേര്‍ കസ്റ്റഡിയില്‍

Last Updated : Jan 4, 2024, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.