ETV Bharat / bharat

സംസ്ഥാനത്തെ വാർ റൂം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ - കൊവിഡ്19

പരിശോധനയ്‌ക്കിടയിൽ 104 ഹെൽപ്പ്‌ലൈൻ നമ്പറിൽ സഹായമഭ്യർഥിച്ച് വന്ന ഫോൺകോൾ സ്വീകരിച്ച മുഖ്യമന്ത്രി വിളിച്ച വ്യക്തിയ്‌ക്ക് ആശുപത്രി കിടക്ക കണ്ടെത്തി നൽകാനും സഹായിച്ചു.

Tamil Nadu CM  തമിഴ്‌നാട് മുഖ്യമന്ത്രി  തമിഴ്‌നാട്  Tamil Nadu  MK Stalin  എംകെ സ്റ്റാലിൻ  CM MK Stalin inspection  inspection  എംകെ സ്റ്റാലിൻ വാർ റൂം സന്ദർശിച്ചു  വാർ റൂം സന്ദർശനം  വാർ റൂം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി  Tamil Nadu CM MK Stalin inspects war room  war room  വാർ റൂം  കൊവിഡ് ഏകീകൃത കമാൻഡ് സെന്‍റർ  COVID-19 unified command centre  COVID-19  COVID  കൊവിഡ്  കൊവിഡ്19  ചെന്നൈ
സംസ്ഥാനത്തെ വാർ റൂം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
author img

By

Published : May 15, 2021, 12:16 PM IST

ചെന്നൈ: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടുന്നതിന് മുന്നോടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊവിഡ് രോഗികൾക്കായുള്ള കിടക്കകൾ, മെഡിസിൻ സ്റ്റോക്കുകൾ, ഓക്‌സിജൻ എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചെന്നൈയിലെ കൊവിഡ് ഏകീകൃത കമാൻഡ് സെന്‍റർ പരിശോധിച്ചു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതിന് വേണ്ടുന്ന മുൻകരുതലുകൾ എടുക്കുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ വാർ റൂം സന്ദർശനം. പരിശോധനയ്‌ക്കിടയിൽ 104 ഹെൽപ്പ്‌ലൈൻ നമ്പറിൽ സഹായമഭ്യർഥിച്ച് വന്ന ഫോൺകോൾ സ്വീകരിച്ച അദ്ദേഹം വിളിച്ച വ്യക്തിയുടെ ആവശ്യപ്രകാരം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കിടക്ക കണ്ടെത്തി നൽകാനും സഹായിച്ചു.

Also Read: കൊവിഡ് രണ്ടാം തരംഗം കേന്ദ്രത്തിന്‍റെ കഴിവുകേട്: സ്റ്റാലിന്‍

കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് സേവനമനുഷ്‌ഠിക്കുന്നതിനിടയിൽ മരിച്ച 43 മുൻനിര ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ വീതം സർക്കാർ നൽകുമെന്ന് സ്റ്റാലിൻ മെയ് 12ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.

Also Read: ചെന്നൈയില്‍ ശ്വാസം കിട്ടാതെ ആംബുലൻസില്‍ മരിച്ചത് ഏഴ് കൊവിഡ് രോഗികൾ

ലോക്ക്‌ഡൗണിന്‍റെ ഭാഗമായി മെയ് 24 വരെ തമിഴ്‌നാട്ടിൽ പലചരക്ക് സാധനങ്ങളും മാംസവും വിൽക്കുന്ന കടകൾ ശനിയാഴ്‌ച രാവിലെ ആറ് മണി മുതൽ രാവിലെ 10 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31,892 പുതിയ കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 20,037 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. 288 മരണങ്ങളാണ് 24 മമിക്കൂറിനിടെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്.

കൂടുതൽ വായനയ്‌ക്ക്: തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.