ചെന്നെെ: തമിഴ്നാട് നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 15 സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കി ടി.ടി.വി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ). അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ-മുസ്‌ലിമീനുമായി (എ.ഐ.എം.ഐ.എം) സഖ്യമുണ്ടാക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യഘട്ട പട്ടിക പാര്‍ട്ടി ബുധനാഴ്ച പ്രഖ്യാപിച്ചത്.
മുൻ എം.എൽ.എമാരായ പി. പളനിയപ്പൻ, എം. രംഗസ്വാമി, ജി. സെന്തമിഴന്‍, സി. ഷണ്‍മുഖവേല്‍, എൻ.ജി പാര്‍ത്ഥിപന്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തിഹാദുൽ-മുസ്‌ലിമീനുമായി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചത്. വനിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം മത്സരിക്കുക. ഏപ്രില്‍ ആറിനാണ് 234 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. മേയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.