ETV Bharat / bharat

ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാരിയിൽ തിളങ്ങി തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ - കലംകാരി

അർച്ചന ജാജു ഡിസൈൻ ചെയ്‌ത ഒരു ലക്ഷം രൂപയിലധികം വിലയുള്ള കലംകാരി സാരിയിൽ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. ഒരു ലക്ഷം രൂപയിലധികം വിലയുള്ള കൈകൊണ്ട് നെയ്‌ത തുണിയാണ് താരം ധരിച്ചിരുന്നത് സ്റ്റൈലിസ്റ്റായ ശാലീന നഥാനിയാണ് തമന്നയുടെ ഈ രൂപഭംഗിക്ക് പിന്നിൽ.

Actor Tamannaah Bhatia  Tamannaah Bhatia  1 lakh saree  Tamannaah Bhatia 1 lakh saree  തമന്ന ഭാട്ടിയ  വിഴിനഗരം  Tamannaah new look  ഒരു ലക്ഷം രൂപയിലധികം വിലയുള്ള കലംകാരി സാരി  കലംകാരി  കലംകാരി സാരി
ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാരിയിൽ തിഴങ്ങി തെന്നിന്ത്യൻ സൂപ്പർ താരം തമന്ന
author img

By

Published : Mar 4, 2023, 8:15 PM IST

Updated : Mar 4, 2023, 10:49 PM IST

വിഴിനഗരം: എവിടെയും വേറിട്ടു നിൽക്കുന്ന വസ്‌ത്രധാരണത്തിന് പ്രസിദ്ധിയാർജിച്ച വ്യക്തിയാണ് തമന്ന ഭാട്ടിയ. എവിടെയാണെങ്കിലും ഏതു വേദിയിലും തൻ്റെ ഫാഷനിലും, സ്‌റ്റൈലിലും യാതൊരു വിധ വിട്ടുവീഴ്ച്ചക്കും തമന്ന തയ്യാറായിട്ടിഫാഷൻ്റെ കാര്യത്തിൽ ആരാധകരെ തൃപ്‌തിപ്പെടുത്തുന്നതിൽ തമന്ന ഇതുവരെ പരാജയപ്പെട്ടിട്ടില്ല. അങ്ങനെയുള്ള താരത്തിൻ്റെ ഒരു പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ശനിയാഴ്‌ച ആന്ധ്രാപ്രദേശിലെ വിഴിനഗരത്ത് ഒരു പ്രമോഷൻ പരിപാടിയിൽ അഴകാർന്ന ഒരു കലംകാരി സാരിയുടുത്താണ് തമന്ന പങ്കെടുത്തത്.

Actor Tamannaah Bhatia  Tamannaah Bhatia  1 lakh saree  Tamannaah Bhatia 1 lakh saree  തമന്ന ഭാട്ടിയ  വിഴിനഗരം  Tamannaah new look  ഒരു ലക്ഷം രൂപയിലധികം വിലയുള്ള കലംകാരി സാരി  കലംകാരി  കലംകാരി സാരി
ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാരിയിൽ തിഴങ്ങി തെന്നിന്ത്യൻ സൂപ്പർ താരം തമന്ന

ഏറ്റവും പുതിയ ലുക്കിലുള്ള തൻ്റെ ചിത്രങ്ങൾ തമന്ന തന്നെ തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മിസ്‌റ്റ് റോസ് കളറിൽ കൈകൊണ്ട് നെയ്‌തെടുത്ത സാരിയിൽ തമന്ന ഏറെ സുന്ദരിയാണ്. അനിമൽ ഫോറസ്റ്റ് ഡിസൈനിൽ നിർമ്മിച്ച സാരി അർച്ചന ജാജുവാണ് ഡിസൈൻ ചെയ്‌തത്. ഒരു ജ്വല്ലറി ബ്രാൻഡിൻ്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തപ്പോളാണ് തമന്ന സാരി ധരിച്ചത്. സാരിയിൽ അണിഞ്ഞൊരുങ്ങി വന്ന തമന്നയെ കാണാൻ ആയിരങ്ങളാണ് വേദിയിൽ തടിച്ചു കൂടിയത്. തമന്നയണിഞ്ഞ വർണ്ണശബളമായ സാരിക്ക് 1,18,999 രൂപയാണ് വില.

ദീപിക പദുക്കോണിൻ്റെ മുൻ സ്റ്റൈലിസ്റ്റായിരുന്ന ശാലീന നഥാനിയാണ് തമന്നയുടെ ഈ പുതിയ ലുക്കിനു പിന്നിൽ. തൻ്റെ കമ്മലുകൾക്കും വളകൾക്കും ചേരുന്ന നെക്‌പീസ് ഉപയോഗിച്ചാണ് തമന്ന പരിപാടിയിൽ പങ്കെടുത്തത്. തിളക്കമാർന്ന തമന്നയുടെ ആഭരണങ്ങൾ ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു. തൂവെള്ള സാരിയിൽ ഇടവിട്ട് ചെറിയ പൊട്ടുകൾ പോലെയുള്ള ഡിസൈനിലാണ് സാരി. മുടിയഴിച്ചിട്ട തമന്ന മിതമായ മേക്കപ്പിലാണ് വേദിയിലെത്തിയത്. എന്നിരുന്നാലും വേദിയിലെ പ്രധാന ആകർഷണമാകാൻ തമന്നക്ക് സാധിച്ചു.

തമന്നയുടെ വരാനിരുക്കുന്ന ചിത്രങ്ങൾ: നടൻ റിതേഷ് ദേശ്‌മുഖിനൊപ്പം നെറ്റ്ഫ്ലിക്‌സ് ചിത്രമായ പ്ലാൻ എ പ്ലാൻ ബിയിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ ജയിലറാണ് തമന്നയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. തമന്നയുടെ രണ്ട് ഒടിടി സിനിമകൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രൈം വീഡിയോയുടെ 'ജീ കർദ' തമന്നയുടെ വരാനിരിക്കുന്ന പ്രൊജക്‌ട്ടാണ്. കൂടാതെ നെറ്റ്ഫ്ലിക്‌സിൻ്റെ 'ലസ്റ്റ് സ്റ്റോറീസ് 2'ലെ തമന്നയുടെ കഥാപാത്രം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയുടെ കാമുകനാണെന്ന് കിംബദന്തിപരന്നിരുന്ന പ്രശസ്‌ത നടൻ വിജയ് വർമ്മയുമായുള്ള തമന്നയുടെ ആദ്യത്തെ സിനിമയായിരിക്കും ഇത്.

സൈമ അവാർഡ്‌സ്, കലൈമാമണി, നിരവധി സിനിമകളിലെ അഭിനയത്തിനുള്ള നോമിനെഷൻസ്, ഉൾപ്പെടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് തമന്ന. ചന്ദ് സാ റോഷൻ ചെഹ്‌ര എന്ന ഹിന്ദി സിനിമയിലാണ് താരം ആദ്യമായി വേഷമിടുന്നത്. തെലുങ്കു, തമിഴ് ഇൻ്റസ്‌ട്രികളിലെ തൻ്റെ വേറിട്ട പ്രകടനത്തിലൂടെയാണ് തമന്ന പ്രേക്ഷക ശ്രദ്ദനേടുന്നത്. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജി ചിത്രത്തിൻ്റെ ഒരു ഭാഗമാണ് 'ലവ് ബേർഡ്‌സ്' എന്ന പേരിൽ സുജയ് ഘോഷ് സംവിധാനം ചെയുന്നത് എന്ന് കിംബദന്തികൾ പരക്കുന്നുണ്ട്.

Last Updated : Mar 4, 2023, 10:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.