ന്യൂഡൽഹി : അഫ്‌ഗാനില്‍ അകപ്പെട്ട ഹിന്ദുക്കളും സിഖുകാരും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാബൂളിലെ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്‍റുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) തലവന്‍ മഞ്ജീന്ദർ സിങ് സിർസ.
ഗസ്‌നിയിലും ജലാലാബാദിലും താമസിക്കുന്ന 320 ലധികം പേര്‍ (50 ഹിന്ദുക്കളും 270 സിഖുകാരും) കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
താലിബാൻ നേതാക്കൾ അവരെ കാണുകയും അവരുടെ സുരക്ഷ ഉറപ്പുനൽകുകയും ചെയ്തു. അഫ്‌ഗാനിസ്ഥാനിൽ രാഷ്ട്രീയവും സൈനികവുമായ മാറ്റങ്ങൾ സംഭവിക്കുമ്പോഴും ഹിന്ദുക്കൾക്കും സിഖുകാർക്കും സുരക്ഷിതവുമായ ജീവിതം നയിക്കാൻ കഴിയും. ഇതാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മഞ്ജീന്ദർ സിങ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയ്ക്ക് നന്ദി പറഞ്ഞ് രുദേന്ദ്ര
അതേസമയം, സ്ഥിതി വഷളായതിനെ തുടര്‍ന്ന് അഫ്‌ഗാനിലെ ഇന്ത്യന്‍ അംബാസഡറായ രുദേന്ദ്ര ടണ്ടനെയും കാബൂളിലുള്ള ഇന്ത്യന്‍ ജീവനക്കാരെയും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെത്തിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം ഗുജറാത്തിലെ ജാംനഗറിൽ ചൊവ്വാഴ്‌ച രാവിലെ 11:15 എത്തി. നിങ്ങളുടെ വരവേല്‍പ്പ് ഞങ്ങളെ സ്വാധീനിക്കുന്നു. ഈ ആസാധാരണ സാഹചര്യത്തില്‍ ഞങ്ങളെ ഇവിടെയെത്തിച്ച ഇന്ത്യൻ വ്യോമസേനയ്ക്ക് നന്ദി - രുദേന്ദ്ര പറഞ്ഞു.
ALSO READ: കാബൂളില്‍ കുടുങ്ങിയ മലയാളികളെ ഉടനടി നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി