കൊവിഡ് തുടങ്ങിയത് മുതല്‍ ലോകത്തിലെ മിക്ക രാജ്യങ്ങളിലും ആരോഗ്യ പരിപാലന സ്രോതസ്സുകളും മുന്നണി തൊഴിലാളികളും എല്ലാം തന്നെ കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടു. വീടു വീടാന്തരം കയറി ഇറങ്ങി പൗരന്മാരെ പരിശോധിക്കുകയും മഹാമാരിയെ പിടിച്ചു കെട്ടുന്നതിനായി ചെയ്യേണ്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയും ആണ് ഇവര്‍. അത്തരം ഒരു സ്ഥിതി വിശേഷത്തില്‍ ദുര്‍ബലവും എപ്പോള്‍ വേണമെങ്കിലും തകരാവുന്നതുമായ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യമുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ആരോഗ്യ പരിപാലനത്തിന്‍റെ മറ്റ് പ്രധാനപ്പെട്ട മേഖലകളില്‍, പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകളുടെ ആരോഗ്യ മേഖലയില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പ്രശ്‌നം നേരിട്ടു കൊണ്ടിരിക്കുകയാണ്. ലൈംഗിക, പ്രത്യുല്‍പ്പാദന ആരോഗ്യ സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാതായതോടു കൂടി കൊവിഡ്-19 മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഗര്‍ഭിണികളായ അമ്മമാരും ഗര്‍ഭസ്ഥ ശിശുക്കളും ഒക്കെ മരിക്കുന്ന നിരക്ക് വല്ലാതെ വർധിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ ഫണ്ട് (യുഎന്‍എഫ്പിഎ) കണക്കാക്കുന്നത് ഏതാണ്ട് 70 ലക്ഷത്തോളം ആഗ്രഹിക്കാത്ത ഗര്‍ഭധാരണങ്ങള്‍ ഈ പ്രതിസന്ധി മൂലം സംഭവിച്ചിട്ടുണ്ട് ലോകത്തൊട്ടാകെ എന്നാണ്. ഇക്കാരണത്താല്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങള്‍ നടത്തുന്നതു മൂലം ആയിര കണക്കിന് മരണങ്ങള്‍ സംഭവിച്ചിരിക്കാം എന്ന് അവര്‍ കണക്കാക്കുന്നു. അതോടൊപ്പം തന്നെ കുഞ്ഞ് ജനിക്കുന്ന സമയത്ത് ഉണ്ടാകുന്ന സങ്കീര്‍ണതകളും വര്‍ദ്ധിച്ചു. അടിയന്തിര വൈദ്യ സഹായം വേണ്ടത്ര ലഭ്യമല്ലാത്തതിനാലാണ് ഇത്.
യുനിസെഫിന്‍റെ കണക്ക് പ്രകാരം മാര്‍ച്ച് മുതൽ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായി ഇന്ത്യയില്‍ ഏതാണ്ട് 2 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഇതിനു പുറമെ ഗര്‍ഭിണികളായ അമ്മമാരും മഹാമാരി കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങളും ലോകത്തുടനീളം ആരോഗ്യ സംവിധാനങ്ങളുടേയും അപര്യാപ്തതയും സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നതു മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ പോവുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള ഫണ്ട് (യൂനിസെഫ്) മുന്നറിയിപ്പ് നല്‍കുന്നു. ഇതിനര്‍ത്ഥം ഇന്ത്യ കൊവിഡ്-19 മഹാമാരിയെ കൈകാര്യം ചെയ്യുന്നതോടൊപ്പം തന്നെ അമ്മമാരുടെ ആരോഗ്യം സംബന്ധിച്ച് ഏറെ കാലമായി നിലവിലുള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹാരം കാണുന്നതിനു വേണ്ടി രാജ്യത്തുടനീളം പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണേണ്ടതുണ്ട് എന്നാണ്. കൃത്യ സമയത്ത് ഗര്‍ഭധാരണം സ്ഥിരീകരിക്കാതെ പോവുക, ഗര്‍ഭിണികളായ അമ്മമാരും നവജാത ശിശുക്കളും ഗര്‍ഭസ്ഥ ശിശുക്കളും ഒക്കെ മരിക്കുന്ന നിരക്ക് ഉയരുക എന്നിവയൊക്കെയാണ് ഈ പ്രശ്‌നങ്ങള്‍.
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് ഗര്‍ഭിണികളുടെ ആരോഗ്യ സൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാതെ പോകുന്നതിനാല്‍ ഇന്ത്യ വിശാലമായ തോതില്‍ സാങ്കേതികവിദ്യ പരിഹാരങ്ങള്‍ രാജ്യത്തുടനീളം സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കാണുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ആവശ്യമാണ്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അത്തരം നവീനമായ പരിഹാരങ്ങള്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഉദാഹരണത്തിന് യൂറോഗൈനക്കോളജിസ്റ്റ് അപര്‍ണാ ഹെഗ്‌ഡെ വികസിപ്പിച്ചെടുത്ത ആരോഗ്യ ശക്തി എന്ന മൊബൈല്‍ ആപ്പ് മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലെ ഗര്‍ഭിണികളായ സ്ത്രീകളെ സഹായിക്കുന്നു. ആരോഗ്യ ശക്തി ആശാവര്‍ക്കര്‍മാര്‍ക്ക് ആശുപത്രികളെ സമീപിക്കുവാന്‍ കഴിയാത്ത അമ്മമാരില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിനും ഗര്‍ഭസ്ഥ ശിശു പരിപാലന സേവനങ്ങള്‍ നല്‍കുന്നതിനും സഹായകരമാണ്. സാങ്കേതികവിദ്യയുടെ നവീനതയുടെ മറ്റൊരു ഉദാഹരണമാണ് ഇന്ത്യയിലെ ഗര്‍ഭ പരിപാലന മേഖലയില്‍ ഉപയോഗിച്ചു വരുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ അലയന്‍സ് ഫോര്‍ സേവിങ്ങ് മതേഴ്‌സ് ആന്റ് ന്യൂ ബോണ്‍സ് (ആസ്മാന്‍). രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഒക്കെ ആരോഗ്യ പരിപാലന ദാതാക്കളെ സഹായിക്കുന്ന ഒന്നാണിത്. ഗര്‍ഭസ്ഥ ശിശുക്കളും നവജാത ശിശുക്കളും എല്ലാം മരിക്കുന്ന കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള ഈ സംസ്ഥാനങ്ങളില്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും ജീവനുകള്‍ സൗകര്യാടിസ്ഥാനത്തിലുള്ള സാങ്കേതിക നവീനതകളിലൂടേയും ഇടപെടലുകളിലൂടേയും രക്ഷിക്കാന്‍ കഴിയുന്നു. വിദൂര ഗ്രാമങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ പ്രസവത്തിന് പോകുമ്പോള്‍ അല്ലെങ്കില്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്ക് പോകുമ്പോഴുള്ള യാത്ര ദുരിതമയമാണ്. അവര്‍ പോകുന്ന ഈ സമയത്ത് ഇ-പാര്‍ട്ടോഗ്രാഫ് ഉപയോഗിക്കുന്നത് പ്രസവം എത്രത്തോളം പുരോഗമിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിന് നിര്‍ണ്ണായകമായി മാറുന്നു. എല്ലാ കേസുകളും അത് നടക്കുന്ന സമയത്ത് തന്നെ നിരീക്ഷിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിപാലകര്‍ക്കും സഹായകരമാവുന്നു ഈ ലൈവ് ഡാഷ് ബോര്‍ഡ്. അതോടൊപ്പം തന്നെ വളരെ അപകട സാധ്യത ഉള്ള കേസുകള്‍ കണ്ടെത്തി കൈകാര്യം ചെയ്യുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിര തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രാജ്യത്തുടനീളം ലഭ്യമാക്കുകയാണെങ്കില്‍ പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയില്‍ ലഭ്യമാക്കിയാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും.
നിലവിലുള്ള സ്ഥിതി വിശേഷത്തില്‍ ആശാവര്‍ക്കര്‍മാരും ടെലി കണ്‍സള്‍ട്ടേഷന് മാത്രമായി പ്രവര്‍ത്തിച്ചു വരുന്ന എഎന്‍എം വര്‍ക്കര്‍മാരും വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ആക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല, ഗര്‍ഭിണികളായ സ്ത്രീകളില്‍ സങ്കീര്‍ണതകള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതിനായി കോണ്‍സലിങ്ങ് നടത്തി പിന്നീട് പ്രശ്‌നം പതിവായി നിരീക്ഷിക്കുന്നതിനും പ്രാധാന്യം കൊടുക്കണം. മഹാമാരിയൂടെ കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഉപയോഗപ്രദമാകും. ഇ-പരിശീലന സംവിധാനം അധികമായി ആവശ്യമുള്ള ആരോഗ്യ പ്രവര്‍ത്തക പടയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള പരിപാടികള്‍ കൊണ്ടു വന്ന് സമയ ബന്ധിതമായ പ്രവര്‍ത്തനങ്ങളുടെ അമിത ഭാരം കുറയ്ക്കുവാന്‍ കഴിയും. അതോടൊപ്പം തന്നെ ആരോഗ്യവുമായി ബന്ധപ്പെട്ട് അല്ലാത്ത പ്രവര്‍ത്തനങ്ങളും കുറയ്ക്കാന്‍ കഴിയും. അതേ സമയം തന്നെ കൊവിഡ്-19 നോടുള്ള പ്രതികരണത്തിനു വേണ്ടി കഴിയുന്നത്ര ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും പരിപാലിച്ചു വരുന്ന നൈപുണ്യമുള്ള തൊഴില്‍ പടയെ ഉപയോഗിക്കാതിരിക്കുക എന്നുള്ളതും ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്.
ആരോഗ്യ വിവര സംവിധാനം ദേശീയ തലത്തിലും ശക്തമാക്കുന്നതിനായി സാങ്കേതികവിദ്യ പരിഹാര മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പ്രാദേശിക തലത്തില്‍ ആരോഗ്യ സൂചകങ്ങളുടെ കാര്യത്തില്‍ തെളിവിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കണം. ആരോഗ്യ പരിപാലനം നല്‍കുന്ന തോത്, ഉപയോഗപ്പെടുത്തല്‍, രോഗ നിരീക്ഷണം, നിലവാരമുള്ള സേവനം നല്‍കുന്നത് നിരീക്ഷിക്കല്‍, റിപ്പോര്‍ട്ടിങ്ങ്, ആവശ്യത്തിന് ഫണ്ട് ഉറപ്പാക്കല്‍ എന്നിവയും ഇതിനൊക്കെ അനിവാര്യമാണ്.
ചുരുക്കി പറഞ്ഞാൽ, ഇന്ത്യ കൊവിഡ്-19നെ നേരിട്ടു കൊണ്ടിരിക്കവെ അതിന്‍റെ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമായി വരികയാണ്. ഈ സാഹചര്യത്തില്‍ നവീനമായ സാങ്കേതികവിദ്യ പരിഹാരങ്ങള്‍ രാജ്യത്തുടനീളം ഉപയോഗിക്കുന്നത് ഗര്‍ഭിണികളായ അമ്മമാരുടെ ആരോഗ്യ പരിപാലനത്തിനും, ജീവനുകള്‍ രക്ഷിക്കുന്നതിനും വേണ്ടിയുള്ള തടസമേതുമില്ലാത്ത സേവനം അത് ലഭ്യമാക്കും എന്നുള്ള കാര്യം ഉറപ്പാണ്.