ETV Bharat / bharat

'സ്‌മൂത്ത് റൺ-അപ്പ്, ഗംഭീര ബോളിങ്'; 11കാരന്‍റെ ബോളിങ്ങിൽ ഞെട്ടി ഇന്ത്യൻ ടീം, നെറ്റ്‌സിൽ പന്തെറിയാൻ ക്ഷണിച്ച് രോഹിത് ശർമ

ടി20 ലോകകപ്പിന് മുൻപുള്ള പരിശീലന മത്സരങ്ങൾക്കായി ഇന്ത്യൻ ടീം വെസ്റ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് ധ്രുഷിലിന്‍റെ ബോളിങ് കണ്ട് രോഹിത് ശർമ്മ പന്തെറിയാനായി ക്ഷണിച്ചത് T20 World Cup

author img

By

Published : Oct 16, 2022, 7:15 PM IST

T20 World Cup  11 year old bowls to Rohit at nets  11കാരനെ നെറ്റ്‌സിൽ പന്തെറിയാൻ ക്ഷണിച്ച് രോഹിത് ശർമ  രോഹിത് ശർമ  Rohit Sharma  ധ്രുഷിൽ ചൗഹാൻ  Drushil Chauhan  ധ്രുഷിൽ  രോഹിത്തിന് പന്തെറിഞ്ഞ് കുട്ടി ബോളർ  നെറ്റ്‌സിൽ പന്തെറിയാൻ ക്ഷണിച്ച് രോഹിത് ശർമ  11കാരന്‍റെ ബോളിങ്ങിൽ ഞെട്ടി ഇന്ത്യൻ ടീം  വെസ്റ്റ് ഓസ്‌ട്രേലിയ  ടി20 ലോകകപ്പ്  T20 World cup  Rohit Sharma Asks Kid To Bowl To Him In Nets  young Drushil bowl to rohit sharma
'സ്‌മൂത്ത് റൺ-അപ്പ്, ഗംഭീര ബോളിങ്'; 11കാരന്‍റെ ബോളിങ്ങിൽ ഞെട്ടി ഇന്ത്യൻ ടീം, നെറ്റ്‌സിൽ പന്തെറിയാൻ ക്ഷണിച്ച് രോഹിത് ശർമ

പെർത്ത്: 'ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ക്ഷണപ്രകാരം ഇന്ത്യൻ ഡ്രസിങ് റൂം സന്ദർശിക്കുക, സാക്ഷാൽ ഹിറ്റ്മാനെതിരെ നെറ്റ്സിൽ പന്തെറിയുക.' ധ്രുഷിൽ ചൗഹാൻ എന്ന 11കാരൻ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന സുവർണ നിമിഷമായിരിക്കും ഇത്. ലോകകപ്പിന് മുൻപുള്ള പരിശീലന മത്സരങ്ങൾക്കായി ഇന്ത്യൻ ടീം വെസ്റ്റ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് ധ്രുഷിലിന്‍റെ അസാമാന്യ ബോളിങ് രോഹിത്തിന്‍റെ കണ്ണിലുടക്കിയത്.

  • What a heart touching & beautiful gesture form the captain Rohit Sharma. It’s shows how humble and down to earth out captain. Very proud of you @ImRo45, lots of love and respect for you..!🥺🤗❤️#RohitSharma pic.twitter.com/9IcWRWrsAP

    — Tanay Vasu ❁ (@tanayvasu) October 16, 2022 " class="align-text-top noRightClick twitterSection" data=" ">

മൈതാനത്ത് പരിശീലനം നടത്തുന്ന നൂറ് കണക്കിന് കുട്ടികൾക്കിടയിൽ പന്തെറിയുന്ന ധ്രുഷിലിനെ രോഹിത് തന്നെയാണ് ആദ്യം ശ്രദ്ധിച്ചത്. ഇന്ത്യൻ ഡ്രസിംങ് റൂമിൽ ഉണ്ടായിരുന്ന ഓരോരുത്തരും ധ്രുഷിലിന്‍റെ തകർപ്പൻ ബോളിങ് ആകാഷയോടെ നോക്കി നിന്നു. പിന്നാലെ രോഹിത് നേരിട്ടെത്തി കുഞ്ഞു താരത്തിനോട് കുറച്ച് പന്തുകൾ കൂടി എറിയാൻ ആവശ്യപ്പെട്ടു. ശേഷം നെറ്റിൽ പന്തെറിയാൻ ധ്രുഷിലിനെ ക്ഷണിക്കുകയായിരുന്നു.

  • 𝗗𝗢 𝗡𝗢𝗧 𝗠𝗜𝗦𝗦!

    When a 11-year-old impressed @ImRo45 with his smooth action! 👌 👌

    A fascinating story of Drushil Chauhan who caught the eye of #TeamIndia Captain & got invited to the nets and the Indian dressing room. 👏 👏 #T20WorldCup

    Watch 🔽https://t.co/CbDLMiOaQO

    — BCCI (@BCCI) October 16, 2022 " class="align-text-top noRightClick twitterSection" data=" ">

ബിസിസിഐ തന്നെയാണ് രോഹിതും കുട്ടി താരവും തമ്മിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് ഇന്ത്യയുടെ സപ്പോർട്ടിങ് സ്റ്റാഫ് അംഗമായ ഹരിമോഹൻ പ്രസാദ് പറയുന്നതിങ്ങനെ; ഞങ്ങൾ ഡബ്ല്യുഎസിഎയിൽ ഉച്ചയ്ക്ക് പരിശീലനം നടത്താനായി എത്തിയതായിരുന്നു. അവിടെ ധാരാളം കുട്ടികൾ പരിശീലനം നടത്തുന്നുണ്ടായിരുന്നു.

ഡ്രസിങ് റൂമിൽ നിന്ന് 100-ഓളം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. ഇതിൽ ഒരാൾ ഞങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അവന്‍റെ സ്‌മൂത്ത് റൺ-അപ്പ്, സ്വാഭാവിക കഴിവ് എന്നിവ എല്ലാവരേയും അത്ഭുതപ്പെടുത്തി. നെറ്റ്സിൽ കുറച്ച് പന്തുകൾ എറിയാൻ അവനോട് ആവശ്യപ്പെടാൻ രോഹിത് പുറത്തേക്ക് പോയി. അതൊരു അത്ഭുതകരമായ കാഴ്‌ചയായിരുന്നു. ഹരിമോഹൻ പ്രസാദ് പറഞ്ഞു.

അതേസമയം രോഹിത് ശർമ നേരിട്ടെത്തി പന്തെറിയാൻ പറഞ്ഞപ്പോൾ താൻ ആശ്‌ചര്യപ്പെട്ടുപോയെന്ന് ധ്രുഷിൽ പറയുന്നു. ഞാൻ അവിടെ പരിശീലനത്തിലായിരുന്നു. അപ്പോഴാണ് രോഹിത് ശർമ എന്‍റെ അടുത്തെത്തി പന്തെറിയാൻ ആവശ്യപ്പെട്ടത്. ഞാൻ അതിശയിച്ചുപോയി. തൊട്ടുമുൻപത്തെ ദിവസം അച്ഛൻ എന്നോട് ചിലപ്പോൾ രോഹിതിനെതിരെ പന്തെറിയാൻ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അത് യാഥാർഥ്യമായി.' ധ്രുഷിൽ പറഞ്ഞു.

പന്തെറിഞ്ഞ ശേഷം പെര്‍ത്തില്‍ തന്നെ താമസിച്ചാല്‍ എങ്ങനെ ഇന്ത്യക്കായി കളിക്കുമെന്ന് ധ്രുഷിലിനോട് രോഹിത് ചോദിച്ചു. എന്നാൽ ഇവിടെ മതിയാകുമ്പോൾ താൻ ഇന്ത്യയിലേക്ക് വരും എന്നായിരുന്നു ധ്രുഷിലിന്‍റെ മറുപടി. നെറ്റ്‌സില്‍ തനിക്കെതിരെ പന്തെറിഞ്ഞ ശേഷം കുട്ടിയെ രോഹിത് ഇന്ത്യന്‍ ഡ്രെസിങ് റൂമിലേക്കും ക്ഷണിച്ചു. ശേഷം കുഞ്ഞു താരത്തിന് ഓട്ടോഗ്രാഫും നൽകിയാണ് യാത്രയാക്കിയത്.

ശക്‌തിദൗർബല്യം തിരിച്ചറിയാൻ ഇന്ത്യ: നിലവിൽ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരായ സന്നാഹ മത്സരങ്ങള്‍ക്കായി ബ്രിസ്‌ബേനിലാണ് ഇന്ത്യന്‍ ടീം. തിങ്കളാഴ്‌ചയാണ് ഓസീസിനെതിരായ പരിശീലന മത്സരം. 19-ാം തിയതിയാണ് ന്യൂസിലന്‍ഡിനെതിരായ മത്സരം. ഓഗസ്റ്റ് 23ന് പാകിസ്ഥാനെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പരിക്കേറ്റ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം ഓസ്‌ട്രേലിയയിൽ എത്തിയ മുഹമ്മദ് ഷമി ഓസ്‌ട്രേലിയക്കെതിരായി നാളെ നടക്കുന്ന മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴുത്തിന് പരിക്കേറ്റ ഡേവിഡ് വാർണർ നാളെ കളിച്ചേക്കില്ല. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ശക്തിദൗര്‍ബല്യങ്ങള്‍ പരിശോധിക്കാനുള്ള അവസരമാകും ഓസീസിനെതിരായും കിവീസിനെതിരെയുമുള്ള പരിശീലന മത്സരങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.