ETV Bharat / bharat

യുപിയിൽ കൃത്രിമ പാൽ ഉൽപാദനം; ഏഴ് പേർ അറസ്റ്റിൽ - യുപി

പ്രേം ചന്ദ്ര അഗർവാൾ പാൽ ശേഖരണ കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം പുറത്തുവരുന്നത്.

Synthetic milk factory unearthed in Mathura; 7 arrested  Synthetic milk factory unearthed  Mathura  UP  യുപിയിൽ കൃത്രിമ പാൽ ഉൽപാദനം; ഏഴ് പേർ അറസ്റ്റിൽ'  കൃത്രിമ പാൽ ഉൽപാദനം  യുപി  മഥുര
യുപിയിൽ കൃത്രിമ പാൽ ഉൽപാദനം; ഏഴ് പേർ അറസ്റ്റിൽ
author img

By

Published : Aug 10, 2021, 7:56 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ കൃത്രിമ പാൽ ഉൽപാദന കേന്ദ്രം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. മുന്ന ലാൽ, അസറുദ്ദീൻ, അതുൽ അഗർവാൾ, ആകാശ് അഗർവാൾ, അഖിൽ ഖാൻ, ജഗന്നാഥ്, സുധീർ എന്നിവരാണ് പൊലീസ് പിടിയിലാവർ.

അലിഗഡ്, ഹത്രാസ്, മഥുര എന്നീ പ്രദേശങ്ങളിലായിരുന്നു പ്രധാനമായും പാൽ വിതരണം ചെയ്തുകൊണ്ടിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതി മുന്ന ലാലിന്‍റെ ഉടമസ്ഥതയിലുള്ള പ്രേം ചന്ദ്ര അഗർവാൾ പാൽ ശേഖരണ കേന്ദ്രത്തിൽ ഞായറാഴ്ച പരിശോധന നടന്നു. പരിശോധനയിൽ 10,000 ലിറ്റർ കൃത്രിമ പാൽ, 25 ക്വിന്‍റൽ പാൽപ്പൊടി, 17,000 രൂപ, ആറ് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Also read: ഒളിമ്പിക്‌സ് സ്വർണനേട്ടം ആഘോഷിക്കാനായി 'നീരജ്'മാർക്ക് സൗജന്യ പെട്രോൾ നൽകി ഗുജറാത്തിലെ പമ്പുടമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.