ETV Bharat / bharat

'ഭക്ഷണമെത്തിക്കാന്‍ മുസ്‌ലിം വേണ്ട'; സ്വിഗ്ഗിയിലേക്ക് വിദ്വേഷ സന്ദേശമയച്ച് ഉപഭോക്താവ് - വിദ്വേശ

സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണമെത്തിക്കാന്‍ മുസ്ലിമായ വിതരണക്കാരന്‍ വേണ്ടെന്ന വിദ്വേഷ ആവശ്യവുമായി ഉപഭോക്താവ്

Swiggy  online food delivery app  dont want muslim delivery person  muslim delivery person  delivery person  Costumer  polarised comment  സ്വിഗ്ഗി  ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി  മുസ്‌ലിം ഡെലിവറി വ്യക്തി വേണ്ട  ധ്രുവീകരണ സന്ദേശമയച്ച് ഉപഭോക്താവ്  ഉപഭോക്താവ്  സ്ക്രീന്‍ഷോട്ട്  തെലങ്കാന
'മുസ്‌ലിം ഡെലിവറി വ്യക്തി വേണ്ട'; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പില്‍ ധ്രുവീകരണ സന്ദേശമയച്ച് ഉപഭോക്താവ്
author img

By

Published : Aug 31, 2022, 10:15 PM IST

ഹൈദരാബാദ് : സ്വിഗ്ഗിയില്‍ താന്‍ ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണമെത്തിക്കാന്‍ മുസ്ലിമായ വിതരണക്കാരനെ നിയോഗിക്കരുതെന്ന വിദ്വേഷ ആവശ്യവുമായി ഉപഭോക്താവ്. കുറിപ്പിന്‍റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

'എങ്ങനെ എത്തിച്ചേരാം' (How To Reach) എന്ന വിഭാഗത്തിലാണ് ഉപഭോക്‌താവ് വിഭാഗീയ പരാമര്‍ശം കുറിച്ചത്. 'മുസ്ലിമായ വിതരണക്കാരനെ ആവശ്യമില്ല' എന്നായിരുന്നു പരാമര്‍ശം. ഇതിന്‍റെ സ്‌ക്രീൻഷോട്ട് തെലങ്കാന സ്‌റ്റേറ്റ് ടാക്സി ആൻഡ് ഡ്രൈവേഴ്‌സ് ജെഎസി ചെയർമാൻ ഷെയ്ഖ് സലാവുദ്ദീൻ ട്വിറ്ററില്‍ പങ്കുവച്ചു.

ഇത്രയും 'ഉന്നത' ഉപഭോക്താവിനെതിരെ ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം സ്വിഗ്ഗിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഭക്ഷണവിതരണ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.