ബോളീവുഡ് താരം സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും തമ്മിലുള്ള പ്രീ വെഡ്ഢിങ് ഷൂട്ടിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഞായറാഴ്‌ച നടന്ന മെഹന്ദി, സംഗീത് ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംഗീത് ചടങ്ങിൽ ഫോക്ക് ഗായകൻ ദീൻ ഖാനെയേയും ദമ്പതികൾ ക്ഷണിച്ചിരുന്നു.
വ്യത്യസ്‌തമാക്കി ചടങ്ങുകൾ: പരമ്പരാഗത രീതിയാലാണ് സ്വര ഭാസ്‌കറും ഫഹദും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ നടത്തിയത്. ഹൽദിയും ഹോളിയും ഒന്നിച്ച് ആഘോഷിച്ച ഇരുവരും സന്തോഷകരമായ മെഹന്ദി ചടങ്ങുകൾ നടത്തി. ഓറഞ്ച് നിറത്തിലുള്ള അനാർക്കലിയാണ് താരം അണിഞ്ഞിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
വസ്‌ത്രത്തിനൊപ്പം സൗന്ദര്യം കൂടുതൽ ആകർഷണീയമാക്കുന്ന ഒരു മാംഗ് ടിക്കയും താരം നെറ്റിയിൽ ചാർത്തിയിരുന്നു. വലിയ കമ്മലുകൾക്കൊപ്പം മുടിയിഴകൾ ചെറിയ ബണ്ണിൽ കെട്ടി സ്‌റ്റൈലിലാണ് താരം അലങ്കരിച്ചിരുന്നത്. ഫഹദ് അഹമ്മദ് വെളുത്ത പൈജാമയ്‌ക്കൊപ്പം ഇളം നീല കുർത്തയാണ് ധരിച്ചിരുന്നത്.
സംഗീതിൽ തിളങ്ങി താരം: മെഹന്ദിയുടെ അതിമനോഹരമായ ഒരു ദൃശ്യം സ്വര തന്നെ തന്‍റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമായ താരത്തിന്‍റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ നെറ്റിസൺസ് ഏറ്റെടുത്തു. വൈകീട്ട് നടന്ന സംഗീത് ചടങ്ങിന് സ്വര കടും പച്ച നിറത്തിലുള്ള പൂക്കളുള്ള ലെഹങ്കയാണ് ധരിച്ചിരുന്നത്.
also read: പരമ്പരാഗത രീതിയില്‍ വിവാഹിതരാകാന്‍ സ്വരയും ഫഹദും; ഒരാഴ്‌ച നീളുന്ന ആഘോഷങ്ങള്‍
മ്യൂസിക്കൽ നൈറ്റിന്‍റെ ദൃശ്യങ്ങളും 'വീരെ ദി വെഡ്ഢിങ്' നായിക സമൂഹമാധ്യമത്തിൽ പങ്കിട്ടിരുന്നു. 'സംഗീത് റെഡി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഫഹദും സ്വരയുടെ വസ്‌ത്രത്തിന് ഇണങ്ങുന്ന കടും പച്ച നിറത്തിലുള്ള വസ്‌ത്രമാണ് അണിഞ്ഞിരുന്നത്.
ജനുവരി ആറിനായിരുന്നു ബോളീവുഡ് താരം സ്വര ഭാസ്‌കറും സമാജ് വാദി പാർട്ടി യുവജന സംഘം സംസ്ഥാന അധ്യക്ഷൻ ഫഹദ് അഹമ്മദും വിവാഹം നിയമപരമായി രജിസ്‌റ്റർ ചെയ്‌തത്. ഡൽഹിയിലെ വീട്ടിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. വിവാഹ ചടങ്ങുകൾ പൂർണമായും പരമ്പരാഗത രീതിയിൽ നടത്തണണമെന്നത് ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു.
പ്രണയം സമരമുഖത്ത്: മാർച്ച് 16 വരെ ഒരാഴ്‌ച നീളുന്നതാണ് ഇരുവരുടേയും വിവാഹ ആഘോഷം. 2020ൽ പൗരത്വ ഭൈദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെയാണ് ആക്‌ടിവിസ്‌റ്റ് കൂടിയായ സ്വര ഫഹദുമായി കണ്ടുമുട്ടുന്നത്. വിദ്യാർഥി നേതാവായിരുന്ന ഫഹദും സ്വരയും പിന്നീട് പ്രണയത്തിലാകുകയും സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം വിവാഹം ചെയ്യുകയുമായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
2009ൽ സിനിമ രംഗത്തെത്തിയ സ്വരയുടെ ആദ്യ ചിത്രം മധോലാൽ കീപ് വാക്കിങ് ആയിരുന്നു. ചില്ലർ പാർട്ടി, പ്രേ രത്തൻ ധൻ, വീരെ ദി വെഡ്ഢിങ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഏറ്റവും അടുപ്പമുള്ളവർ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക എന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.