ETV Bharat / bharat

അനധികൃത ഖനനം ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍ - police attacked

രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഹരിഗ വനമേഖലയിലാണ് സംഭവം.

illegal miners  അനധികൃത ഖനനം  രാജസ്ഥാൻ പൊലീസ്  rajasthan police  police attacked  ഫോറസ്‌റ്റ് ഓഫീസര്‍ക്ക് മർദനം
അറസ്റ്റ്
author img

By

Published : Jun 19, 2021, 5:08 PM IST

ജയ്‌പൂർ: അനുമതിയില്ലാതെ വനമേഖലയില്‍ ഖനനം നടത്തിയത് ചോദ്യം ചെയ്‌ത ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് മർദനം. രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഹരിഗ വനമേഖലയിലാണ് സംഭവം. ഒരു സുരക്ഷാ ജീവനക്കാരനും ഫോറസ്‌റ്റ് ഗാർഡിനുമാണ് മർദനമേറ്റത്. സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അനധികൃതമായി വേർതിരിച്ചെടുത്ത കല്ലുകൾ നിറച്ച ട്രോളി വലിക്കാൻ പ്രതി ചോട്ടു ലാൽ ഭീലനും കൂട്ടാളിയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ എതിർത്തതിനാണ് ഫോറസ്റ്റ് ഗാർഡ് നരേന്ദർ നഗാറിനും ഒപ്പമുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനും മര്‍ദനമേല്‍ക്കേണ്ടി വന്നത്.

also read: സ്വത്ത് തർക്കം; തെലങ്കാനയിൽ മൂന്ന് പേരെ കൊലപ്പെടുത്തി

ആക്രമണമുണ്ടായതിന് പിന്നാലെ ഉദ്യോഗസ്ഥർ പൊലീസില്‍ പരാതി നല്‍കി. ഉടൻ അന്വേഷണം ആരംഭിച്ച പൻവാർ പൊലീസ് ചോട്ടുലാല്‍ ഭീലനെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്‌റ്റ് ചെയ്‌തു. ഖനനം ചെയ്‌ത കല്ലുകള്‍ കടത്താൻ ഉപയോഗിച്ച ട്രോളിയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.