ETV Bharat / bharat

ജമ്മുകശ്‌മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം

author img

By

Published : Jul 21, 2021, 12:31 PM IST

സത്‌വാരി മേഖലയില്‍ പുലര്‍ച്ചയോടെയാണ് സൈന്യം ഡ്രോണ്‍ കണ്ടെത്തിയത്.

Drone  J-K  NSG  Jammu  drone spotted in jammu  Jammu Air Base  anti-drone system  National Security Guard   ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം  ജമ്മുകശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം  ജമ്മുകശ്മീരില്‍ ഡ്രോണ്‍
ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ സത്‌വാരിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. പുലര്‍ച്ചെ നാല് മണിയോടെയാണ് ഡ്രോണ്‍ സാന്നിധ്യം ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ ജമ്മുകശ്‌മീര്‍ പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചു.

ജൂലൈ 16ന് ജമ്മു എയര്‍ ബെയ്‌സിന് സമീപം ഡ്രോണ്‍ കണ്ടെത്തിയിരുന്നു. സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായി നിരവധി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്നുണ്ട്. ഇവയെ എല്ലാം സൈന്യം തുരത്തിയോടിക്കുകയും ചെയ്‌തു.

ജൂൺ 27ന് ജമ്മു വ്യോമതാവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം പ്രദേശം കനത്ത ജാഗ്രതയിലാണ്. എൻഎസ്‌ജി കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ നീക്കവും നുഴഞ്ഞുകയറ്റവും കണ്ടെത്താൻ അതിർത്തിയിൽ നിരീക്ഷണ സംവിധാനം സജ്ജമാക്കി.

ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ശ്രീനഗറിൽ ഡ്രോൺ ഉപയോഗിക്കുന്നത് കോടതി നിർദേശപ്രകാരം ജമ്മു കശ്മീർ ഭരണകൂടം നിരോധിച്ചിരുന്നു. ഡ്രോൺ ക്യാമറകൾ / സമാനമായ ആളില്ലാ ഏരിയൽ വാഹനങ്ങൾ കൈവശമുള്ളവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കണമെന്നും പൊലീസ് ഇത് സംബന്ധിച്ച രേഖകള്‍ ഉടമസ്ഥർക്ക് നല്‍കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Also Read: മാരായമുട്ടത്ത് യുവാവ് തലയ്‌ക്കടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.